ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച രണ്ട് സ്പിന്നർമാരാണ് രവിചന്ദ്രൻ അശ്വിനും ഹർഭജൻ സിങ്ങും. ടി-20 ഏകദിനം ടെസ്റ്റ് എന്നി മൂന്നു ഫോർമാറ്റുകളിലായി ഇന്ത്യയ്ക്കായി എഴുന്നൂറിലധികം വിക്കറ്റുകൾ ഇരുവരും ചേർന്ന് നേടിയിട്ടുണ്ട്. അശ്വിനും ഹർഭജനും തമ്മിൽ നടന്ന പോഡ്‌കാസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.
പോഡ്‌കാസ്റ്റിനിടയിൽ രസകരമായ ചോദ്യമാണ് അശ്വിൻ ഹര്ഭജനോട് ചോദിച്ചത്. ഇരുവരും തമ്മിൽ പണ്ട് അസൂയ ഉണ്ടായിരുന്നു എന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോഴിതാ ഇരുവരും ഇതിന് ഉത്തരം നൽകിയിരിക്കുകയാണ്. തന്നോട് ഹർഭജന് അസൂയയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് അസൂയയുണ്ടായിരുന്നാൽ പോലും അത് തെറ്റാകില്ലെന്നും ഗ്രൗണ്ടിൽ ആരോഗ്യകരമായ മത്സരമാകാമെന്നും ഹർഭജൻ മറുപടി പറഞ്ഞു.
ഒരു പുതിയ താരം വരുമ്പോൾ സ്വാഭാവികമാകുമ്പോഴും അത് നിലനിൽപ്പിനെ ബാധിക്കും, പക്ഷെ അത് കുറച്ചുകൂടി മെച്ചപ്പെടാൻ നമ്മെ പ്രേരിപ്പിക്കും. അത് പ്രകടനത്തിലും ഗുണം ചെയ്തിട്ടുണ്ടെന്നും ഹർഭജൻ കൂട്ടിച്ചേർത്തു.
Read more
അതേ സമയം സമാന ചോദ്യം ഹർഭജൻ അശ്വിനോടും ചോദിച്ചു. അസൂയ തോന്നിയിട്ടുണ്ടെങ്കിൽ പോലും അത് ന്യായീകരിക്കാവുന്നതാണ്. നമ്മളെല്ലാവരും മനുഷ്യരാണ് എന്നായിരുന്നു അശ്വിന്റെ മറുപടി.