ഇംഗ്ലണ്ടിന്റെ ബാസ്ബോൾ ശൈലി ഇന്ത്യയിൽ അവന്മാർ ഇറക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു, അശ്വിൻ പറയുന്നത് ഇങ്ങനെ

ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ ബാസ്ബോൾ സമീപനത്തെ രവിചന്ദ്രൻ അശ്വിൻ പ്രശംസിച്ചു രംഗത്ത് വന്നിരിക്കുകയാണ്. വരാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ബെൻ സ്റ്റോക്‌സിന്റെ നേതൃത്വത്തിലുള്ള ടീമുമായി ഇന്ത്യ മുഖാമുഖം വരാൻ ഇരിക്കെയാണ് അശ്വിൻ തന്റെ അഭിപ്രായം പറഞ്ഞത്.

നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ് നടക്കാൻ പോകുന്നത്. സ്പിന്നിനെ പിന്തുണക്കുന്ന ഇന്ത്യൻ മണ്ണിൽ അശ്വിന്റെ പ്രകടനം ഏവരും ഉറ്റുനോക്കുകയാണ്.

അശ്വിൻ പറഞ്ഞ അഭിപ്രായം ഇങ്ങനെയാണ്;

“ബാസ്ബോൾ എന്നെ ആവേശഭരിതനാക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റിൽ അസാധാരണമായി കളിക്കുന്നു. അവരുടെ നിർഭയമായ സമീപനത്തിലൂടെ അവർ മികച്ച ഫലങ്ങൾ നേടിയിട്ടുണ്ട്. എതിരാളികളായ ടീമുകളോട് അവർ പെരുമാറിയ രീതി എന്നെ ആകർഷിച്ചു. ഞാൻ ടെസ്റ്റ് പരമ്പരയ്ക്കായി കാത്തിരിക്കുകയാണ്, ”ബിസിസിഐ അവാർഡ് ദാന ചടങ്ങിനിടെ രവിചന്ദ്രൻ അശ്വിൻ പറഞ്ഞു.

അതേസമയം ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള വിരാട് കോഹ്‌ലിക്ക് പകരക്കാരനായി രജത് പാട്ടീദാറിനെ ടീം ഇന്ത്യ ടീമിൽ ഉൾപ്പെടുത്തി. നേരത്തെ, വ്യക്തിപരമായ കാരണങ്ങളാൽ വിരാട് കോലി മത്സരങ്ങളിൽ നിന്ന് ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുക ആയിരുന്നു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് ജനുവരി 25 മുതൽ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.