എനിക്ക് ആരും ഒന്നും പ്ലേറ്റിലാക്കി തന്നിട്ടില്ല, എല്ലാം ഞാന്‍ നേടി എടുത്തതാണ്; തുറന്നടിച്ച് വിജയ് ശങ്കര്‍

2019 ലെ ലോക കപ്പില്‍ ഇന്ത്യ ഏറെ പ്രതീക്ഷയോടെ ടീമില്‍ ഉള്‍പ്പെടുത്തിയ താരമായിരുന്നു വിജയ് ശങ്കര്‍. എന്നാല്‍ വേണ്ടത്ര മികച്ച പ്രകടനം താരത്തിന്റെ ഭാഗത്തു നിന്നുണ്ടായില്ല. ഈ പരാജയം താരത്തിന്റെ കരിയറിന് തന്നെ തിരിച്ചടിയായി. ഇപ്പോഴിതാ തനിക്ക് ആരും ഒന്നും പ്ലേറ്റിലാക്കി തന്നിട്ടില്ലെന്നും എല്ലാം ഞാന്‍ നേടിയെടുത്തതാണെന്നും തുറന്നടിച്ചിരിക്കുകയാണ് താരം. ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടവന്റെ പ്രതിഷേധമാണ് വിജയുടെ വാക്കുകളില്‍ പ്രതിധ്വനിക്കുന്നത്.

‘ലോക കപ്പിന് മുമ്പ്, ഞാന്‍ ഇന്ത്യ എയില്‍ ഏകദേശം 4-5 വര്‍ഷം കളിച്ചു. ഞാനും സ്ഥിരതയുള്ള ആളായിരുന്നു. മിക്കവാറും എല്ലാ ടൂറുകളും ഞാന്‍ നന്നായി ചെയ്തു. ഇന്ത്യാ ടീമിലേക്ക് വിളി അടുത്തതായി എനിക്ക് തോന്നി. എനിക്ക് പ്ലേറ്റിലാക്കി ഒന്നും കിട്ടിയിട്ടില്ല. ഞാന്‍ എല്ലാം സ്വയം നേടിയെടുത്തതാണ്.’

World Cup 2019: Vijay Shankar ruled out of tournament with toe injury, Mayank Agarwal set to join team | Cricket News – India TV

‘ഇന്ത്യയ്ക്കു വേണ്ടി ഞാനെന്തെങ്കിലും മോശം ചെയ്തുവെന്ന് ഞാന്‍ പറയില്ല. ഞാന്‍ നന്നായി ബാറ്റ് ചെയ്തിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍, എന്റെ ഏറ്റവും മികച്ച ബാറ്റിംഗ് സമയത്ത് ഞാന്‍ രണ്ട് തവണ റണ്ണൗട്ടായി. ഏകദിനത്തില്‍ എനിക്ക് ഒറ്റ അക്ക സ്‌കോര്‍ ഒന്നുപോലുമില്ല. ഞങ്ങള്‍ 18/4 എന്ന നിലയില്‍ നില്‍ക്കെയായിരുന്നു എന്റെ ആദ്യ ഇന്നിംഗ്‌സ്. കൂടാതെ, നാഗ്പൂരില്‍ ഞാന്‍ നന്നായി ബാറ്റ് ചെയ്യുന്ന ഒരു കളി. രണ്ടും റണ്ണൗട്ടില്‍ അവസാനിച്ചു. ആ കളിയില്‍ ഞാന്‍ 70-80 അല്ലെങ്കില്‍ ഒരു സെഞ്ച്വറി നേടിയിരുന്നെങ്കില്‍, അത് എന്റെ കരിയറില്‍ ഒരു മാറ്റമുണ്ടാക്കാമായിരുന്നു’ വിജയ് ശങ്കര്‍ പറഞ്ഞു.

Vijay Shankar IPL Stats - Player Profile - IPL Cricket Match

ഇന്ത്യയ്ക്കായി 12 ഏകദിനത്തിലും 9 ടി20യിലും താരം കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 223 റണ്‍സും ടി20യില്‍ 101 റണ്‍സുമാണ് താരത്തിന്റെ സമ്പാദ്യം. ഏകദിനത്തില്‍ നാല് വിക്കറ്റും ടി20യില്‍ അഞ്ച് വിക്കറ്റും താരം വീഴ്ത്തിയിട്ടുണ്ട്.