ഉമ്രാന്‍ മാലിക്കിനെ ഇന്ത്യന്‍ ടീമില്‍ ഉടന്‍ കളിപ്പിക്കരുത്; ആവശ്യവുമായി ഇന്ത്യന്‍ ബോളര്‍

ഐപിഎല്ലിലെ പുതിയ കണ്ടെത്തലായ  ഉമ്രാന്‍ മാലിക്കിനെ ഇന്ത്യന്‍ ഉടന്‍ കളിപ്പിക്കരുതെന്ന് ഇന്ത്യന്‍ മുന്‍ ഫാസ്റ്റ് ബോളര്‍ ആര്‍പി സിംഗ്. ഉമ്രാന്‍ ഒരുപാട് മത്സരങ്ങള്‍ കളിച്ചിട്ടില്ലെന്നും അതിനാല്‍ അവന് പയറ്റി തെളിയാനുള്ള അവസരമാണ് സെലക്ടര്‍മാര്‍ ഒരുക്കേണ്ടതെന്നും ആര്‍പി സിംഗ് അഭിപ്രായപ്പെട്ടു.

‘ഉമ്രാനെ നേരിട്ട് ഇന്ത്യക്കു വേണ്ടി കളിപ്പിക്കുന്നതിനോടു ഞാന്‍ യോജിക്കുന്നില്ല. കാരണം അവന്‍ ആഭ്യന്തര ക്രിക്കറ്റിലോ, ഐപിഎല്ലിലോ ഒരുപാട് മല്‍സരങ്ങളില്‍ കളിച്ചിട്ടില്ല. ഉമ്രാന്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ തുടങ്ങിയിട്ടേയുള്ളൂ.’

‘അവന്‍ വളരെയധികം ആവേശം നല്‍കുന്ന പ്രതിഭയാണ്. അവനെ ഇന്ത്യന്‍ ടീമില്‍ നിലനിര്‍ത്തുക തന്നെ വേണം. കാരണം അങ്ങനെ ചെയ്യുന്നതിലൂടെ അവനെ നിങ്ങള്‍ക്കു വളര്‍ത്തികൊണ്ടു വരികയും ബെഞ്ച് സ്ട്രെംഗ്സ് ശക്തിപ്പെടുത്തുകയും ചെയ്യാം.’

Read more

‘ടീമിനൊപ്പം തുടരുകയും ലോകോത്ത ബോളര്‍മാര്‍ക്കൊപ്പം നെറ്റ്സില്‍ ബൗള്‍ ചെയ്യുകയും ചെയ്താല്‍ അവന് ബോളിംഗ് കൂടുതല്‍ മെച്ചപ്പെടുത്താനാവും. നിങ്ങള്‍ക്കു ഉമ്രാനെ ഇന്ത്യന്‍ ടീമില്‍ നിലനിര്‍ത്താം. പക്ഷെ കളിപ്പിക്കുകയാണെങ്കില്‍ അതു കുറച്ചു നേരത്തേ ആയിപ്പോവും’ ആര്‍പി സിംഗ് നിരീക്ഷിച്ചു.