'എനിക്ക് 80 വയസ്സായി, 2023 ഏകദിന ലോകകപ്പ് നടന്നത് ബ്രസീലില്‍'; വൈറലായി ഇഷാന്‍ കിഷന്റെ അഭിമുഖം

ഇന്ത്യന്‍ യുവവിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ ബാറ്റിംഗ് ആസ്വദിക്കുകയാണ്. 2023 ലെ ഐസിസി ലോകകപ്പില്‍ അദ്ദേഹം രണ്ട് മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. എന്നാല്‍ ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി 20 ഐ പരമ്പരയിലെ എല്ലാ മത്സരങ്ങളും താരത്തിന് അവസരം ലഭ്യമാണ്.

ആദ്യ രണ്ട് മത്സരങ്ങളിലും താരം അര്‍ദ്ധ സെഞ്ച്വറി നേടി. ഇഷാന്‍ അടുത്തിടെ രസകരമായ ഒരു അഭിമുഖം നല്‍കി. തെറ്റായ ഉത്തരങ്ങള്‍ മാത്രമേ നല്‍കാവൂ എന്നതായിരുന്നു അഭിമുഖത്തിന്റെ പ്രത്യേകത. വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും ഖോ-ഖോ കളിക്കുമ്പോള്‍ തനിക്ക് 80 വയസ്സായെന്നും അദ്ദേഹം വെളിപ്പെടുത്തി.

സൂര്യകുമാര്‍ യാദവിനെ കുറിച്ച് ചോദിച്ചപ്പോള്‍, സൂര്യകുമാര്‍ ഒരു വിക്കറ്റ് കീപ്പറും ബോളറുമാണെന്ന് അദ്ദേഹം പറഞ്ഞു. 2023 ലോകകപ്പിന് ബ്രസീലാണ് ആതിഥേയത്വം വഹിച്ചതെന്നും ഇഷാന്‍ അഭിമുഖത്തില്‍ പറഞ്ഞു.

രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തിന് ശേഷം കിഷന്‍ ഏറെ ആഹ്ലാദത്തിലായിരുന്നു. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലും ഷെഡ്യൂള്‍ ചെയ്തിട്ടുള്ള 2024 ലെ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയ പദ്ധതികളുടെ ഭാഗമാണ് താരം.