ഈ ഇന്നിംഗ്‌സ് സ്വര്‍ണലിപികളില്‍ എഴുതും എന്നൊക്കെ പറയുന്ന ഫാന്‍സിനെ സമ്മതിക്കണം, മോശമല്ലാത്ത ഒരിന്നിംഗ്‌സ് അത്രയേ ഉള്ളു

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തില്‍ മികച്ച പ്രകടനമാണ് സഞ്ജു സാംസണ്‍ കാഴ്ച്ചവെച്ചത്. ഒരു സമയത്ത് വന്‍ തകര്‍ച്ച നേരിട്ട ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കാനായില്ലെങ്കിലും 9 റണ്‍സ് അകലെ വരെ ടീമിനെ എത്തിക്കാന്‍ സഞ്ജുവിന് ആയി. 63 ബോള്‍ നേരിട്ട സഞ്ജു 86 റണ്‍സുമായി പുറത്താകാതെ നിന്നു. എന്നാല്‍ സഞ്ജുവിന്റെ പ്രകടനത്തില്‍ ഒരു വിഭാഗം അസ്വസ്ഥരാണ്. ആവശ്യസമയത്ത് സഞ്ജു റണ്‍റേറ്റ് ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു എന്നാണ് ഇവര്‍ പറയുന്നത്. സഞ്ജുവിന്റെ ഈ ഇന്നിംഗ്‌സിനെ അത്ര പുകഴ്ത്താനില്ലെന്നും ഈ സ്ഥാനത്ത് കെ.എല്‍ രാഹുലോ മറ്റോ ആയിരുന്നെങ്കില്‍ ഏറെ പഴി കേട്ടേനെ എന്നും ഇവര്‍ പറയുന്നു.

ചില സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍..

Required റണ്‍റേറ്റ് 10ഉം 12ഉം വന്നപ്പോള്‍ 5 വിക്കെറ്റ് ബാക്കി ഉണ്ടായിട്ടും സിംഗിള്‍ എടുത്താണ് കളിച്ചത്.. കളി തീരാന്‍ 16 ബോള്‍ ഉള്ളപ്പോള്‍ 5 വിക്കെറ്റ് ബാക്കിയുണ്ടാരുന്നു. എന്നിട്ടും ജയിക്കാന്‍ വേണ്ടി അടിച്ചത് ലാസ്റ്റ് ഓവറില്‍ മാത്രം അതും 30 വേണ്ടപ്പോള്‍.. എന്നിട്ടും ഈ ഇന്നിങ്‌സ് സ്വര്‍ണ ലിപികളില്‍ എഴുതും എന്നൊക്കെ പറയുന്ന ഇവന്റെ ഫാന്‍സിനെ സമ്മതിക്കണം കൂടുതല്‍ ഡെക്കറേഷന്‍ ഒന്നും വേണ്ട മോശമല്ലാത്ത ഒരിന്നിങ്‌സ് അത്ര മതി.

ധോണിയുടെ പിന്‍ഗാമി തന്നെ.. കളി അവസാന ഓവറിലേക്ക് എത്തിച്ചു അസ്സലായി 3g ആയിട്ടുണ്ട്.. എന്നാലും കൂട്ടത്തില്‍ അയ്യറുടെ ഇന്നിങ്‌സ് ഒഴിച്ചാല്‍ മെച്ചം സഞ്ജു തന്നെ

ഈ ഇന്നിങ്‌സ് ഇന്ന് രാഹുല്‍ ആണ് കളിച്ചത് എങ്കില്‍ സെല്‍ഫിഷ് എന്ന് പറഞ്ഞു ഊക്കേണ്ടവന്മാര്‍ തന്നെ ഇപ്പൊ പറയുവാ കിടു ഇന്നിങ്‌സ് എന്ന് ??
ഇജ്ജാതി വിരോധാഭാസം

കളിക്കേണ്ട സമയം കളിച്ചില്ല.. പ്രധാന ബൗളേഴ്സ് റബാഡ, മഹാരാജ്, Parnell പോലുള്ളവരുടെ ഓവര്‍ ഡിഫെന്‍ഡ് ചെയ്തിട്ടുണ്ട് ആ പാവം ഷംസിയേ എടുത്ത് ഇട്ട് അടിച്ചു എന്നിട്ടും ഉപയോഗം ഇല്ലാതെയായി.. റബാഡയേ പേടിച്ചു 39 മത്തെ ഓവര്‍ ഡബിള്‍ ഓടിയതാണ് കളി തോറ്റത്തിന്റെ പ്രധാന പങ്ക്..