ഇപ്പോൾ നടക്കുന്ന ടി-20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറിയിരുന്നു. എന്നാൽ ഈ തീരുമാനത്തിന് ഇപ്പോൾ യു-ടേൺ അടിച്ചിരിക്കുകയാണ് പാകിസ്ഥാൻ. ഞാറാഴ്ച്ച നടക്കുന്ന മത്സരത്തിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും. ഇന്ത്യയുമായി കളിക്കാൻ പാകിസ്ഥാൻ സർക്കാർ അനുമതി നൽകിയിരിക്കുകയാണ്.
ഇപ്പോഴിതാ ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തിന് ഇത്രയും അമിതാവേശം അനാവശ്യമെന്ന് പറഞ്ഞു രംഗാത്തെത്തിയിരിക്കുകയാണ് പാക് ഓപ്പണര്‍ സഹിബ്സാദ ഫര്ഹാന്. വരാനിരിക്കുന്ന മത്സരം തങ്ങള്‍ക്ക് ‘അത്ര വലിയ കാര്യമല്ല’ എന്നാണ് താരം പ്രതികരിച്ചത്.
Read more
‘തുടര്‍ച്ചയായ രണ്ട് വിജയങ്ങളോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തുമ്പോള്‍ ടീമിന് വലിയ ആത്മവിശ്വാസം ലഭിക്കും. ഇന്ത്യയുമായുള്ള മത്സരം അത്ര വലിയ സംഭവമൊന്നുമല്ല. ഞങ്ങള്‍ ആദ്യമായല്ല ഇന്ത്യയുമായി കളിക്കുന്നത്. ഇതിനുമുന്‍പും കളിച്ചിട്ടുണ്ട്, ഇത്തവണ പുതിയൊരു മാനസികാവസ്ഥയിലായിരിക്കും ഞങ്ങള്‍ ഇറങ്ങുക’ ഫര്ഹാന് പറഞ്ഞു. മധ്യനിരയിലെ പോരായ്മകള്‍ പരിഹരിക്കപ്പെട്ടതായും ഷദാബ് ഖാനും മുഹമ്മദ് നവാസും റണ്‍സ് കണ്ടെത്തുന്നത് ടീമിന് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







