ഇതിനേക്കാൾ മികച്ച ഒന്ന് ഞാൻ ഇതിന് മുമ്പ് കണ്ടിട്ടില്ല; സൂര്യകുമാറിനെ പുകഴ്ത്തി ഇതിഹാസതാരം

‘വീഡിയോ ഗെയിം ഇന്നിംഗ്‌സ്’ മുതൽ ‘ഔട്ട് ഓഫ് ദി വേൾഡ്’ വരെ, സൂര്യകുമാർ യാദവിനെ സ്തുതിച്ചുകൊണ്ടുള്ള വാക്കുകൾ അയാളുടെ ഇന്നിംഗ്സ് സ്പീഡിനെക്കാൾ വേഗത്തിലാണ് വരുന്നത്. അദ്ദേഹത്തിന്റെ ഷോട്ടുകളും അതിശയകരമായ സ്ഥിരതയും സമന്വയിപ്പിച്ച് അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന വിശേഷണം എന്തുകൊണ്ടാണ് അർഹിക്കുന്നത് എന്ന് എല്ലാവര്ക്കും മനസിലാകും.

ഇന്നലെ താരം നേടിയ സെഞ്ചുറി അത്രക്ക് മികച്ചതായിരുന്നു. കിവികൾക്ക് എതിരെ അവരുടെ എല്ലാ ബോളറുമാരെയും കാഴ്ചക്കാരാക്കി ഏറ്റവും മികച്ച ഷോട്ടുകളിലൂടെ അയാൾ ഗ്രണ്ടിൽ മായാജാലം കാണിച്ചപ്പോൾ മറ്റ് ബാറ്റ്‌സ്മാന്മാർ ഇങ്ങനെ ചിന്തിച്ച് കാണും- ഈ ഗ്രൗണ്ടിലാണോ ഞങ്ങളും കളിക്കുന്നത്.

ഇന്നലത്തെ മികച്ച ഇന്നിങ്സിന് ശേഷം താരത്തെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് കിവി നായകൻ വില്യംസൺ. “സൂര്യയുടെ ഇന്നിംഗ്‌സ് ഔട്ട് ഓഫ് ദി വേൾഡ് ആയിരുന്നു . ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഇന്നിങ്സിൽ ഒന്ന് . ആ ഷോട്ടുകളിൽ ചിലത്, ഞാൻ ഇതുവരെ കണ്ടിട്ടില്ല. അത്ര മികച്ചവരായിരുന്നു, ”ഞായറാഴ്ച നടന്ന രണ്ടാം ടി20യിൽ ന്യൂസിലൻഡ് ഇന്ത്യയോട് 65 റൺസിന്റെ തോൽവിക്ക് വഴങ്ങിയതിന് ശേഷം വില്യംസൺ പറഞ്ഞു.

സൂര്യകുമാറിന്റെ ഷോക്ക് ശേഷം , ന്യൂസിലൻഡിന് പിന്നീട് ഇന്ത്യൻ ബോളറുമാരുടെ മുന്നിൽ ബുദ്ധിമുട്ടി. ന്യൂ ബോൾ ആക്രമണത്തെ ചെറുത്ത് നില്ക്കാൻ സാധിക്കാത്ത അവർ തോൽവി സമ്മതിച്ചു.

Read more

“ഞങ്ങൾ മികച്ച രീതിയിൽ കളിച്ചില്ല .അവർ മികച്ച രീതിയിൽ കളിച്ച ട്രാക്കിൽ ഞങ്ങൾ നിസ്സഹരായി മടങ്ങി,” വില്യംസൺ പറഞ്ഞു.