ഇയാളോളം ഒരു സെല്‍ഫിഷ് പ്ലെയറിനെ മുമ്പൊരിക്കലും കണ്ടിട്ടില്ല

 

അജ്മല്‍ നിഷാദ്

നിങ്ങള്‍ കളിച്ച കളികളില്‍ എല്ലാം തന്നെ സ്വന്തം കാര്യം നോക്കി സ്‌കോര്‍ ചെയ്തത് കൊണ്ട് മാത്രം ഹീറോയാകില്ല അത് ടീമിന് എത്രത്തോളം ഉപയോഗം ഉണ്ടായി എന്നതില്‍ കൂടിയാകും ആ റണ്‍സിന്റെ മൂല്യം അടയാളപ്പെടുത്തുക.

2019 ലോക കപ്പില്‍ റണ്‍ അടിച്ചു കൂട്ടുമ്പോളും രാഹുല്‍ ന്റെ സ്ലോ ഇന്നിങ്‌സുകള്‍ കവര്‍ ചെയ്തു പോയത് രോഹിത് ന്റെ കിടിലന്‍ കൌണ്ടര്‍ ഗെയിമിലൂടെ ആയിരുന്നു. അതിന് ശേഷം ഹര്‍ഥിക് പണ്ട്യ പരിക്ക് വന്നു പുറത്തു പോയപ്പോള്‍ ധവന്‍ കൂടി തിരിച്ചു വന്നപ്പോ ഇവന്റെ ഓപ്പണിങ് ലെ മേല്ലപോക്ക് കാരണം മിഡില്‍ റോള്‍ കളിക്കാന്‍ ഏല്പിക്കുകയും അവിടെ അടിപൊളി ആയി പെര്‍ഫോമ് ചെയുകയും ചെയ്തു. ഹര്‍ഥിക് കൂടി ഇല്ലാത്ത ഈ ടൈമില്‍ മിഡില്‍ വീക്ക് ആണെന്ന് അറിഞ്ഞിട്ടും രാഹുല്‍ കളി തുടങ്ങുന്നതിന് മുന്‍പേ തന്നെ ഞാന്‍ ആയിരിക്കും ധവന്‍ ന്റെ കൂടെ ഓപ്പണിങ് ഇറങ്ങുക എന്ന് വ്യക്തമാക്കി, ദ്രാവിഡ് ന്റെ സമ്മതം ഉണ്ടായിരുന്നു എന്ന് ഉറപ്പ് ആയിരുന്നു. എന്നാല്‍ ഓപ്പണിങ് ഇറങ്ങി മൂന്ന് കളിയില്‍ നിന്നും യാതൊരു ഇമ്പാക്റ്റും ഉണ്ടാകാതെ ഇയാള്‍ കളം വിട്ടു.

IND vs SA: Skipper KL Rahul to open for India in ODI series; Venkatesh Iyer likely to debut | Cricket News | Zee News

മിഡിലിലെ പോരായ്മയും നല്ലൊരു ഫിനിഷേര്‍ ടെ കുറവും എടുത്തു അറിയിച്ചു കൊണ്ട് നമ്മള്‍ അന്തസ് ആയി പൊട്ടി. വാലറ്റം കൂടി ഇല്ലായിരുന്നു എങ്കില്‍ നാണം കെട്ടേനെ എന്ന അവസ്ഥ ആയിരുന്നു 3 കളിക്കും. ടീമിന് ആവശ്യമുള്ള റോളില്‍ കളിച്ചില്ല എന്ന് മാത്രമല്ല, പുതിയ പിള്ളേരെ ആരെയും ടോപ് ഓര്‍ഡറില്‍ പരീക്ഷിക്കുക പോലും ചെയ്തില്ല എന്ന അവസ്ഥ. ടീമിന് വേണ്ടി സ്വയം ത്യജികുമ്പോള്‍ ആണ് ഒരാള്‍ ടീം മാന്‍ ആകുക. രാഹുല്‍ ന്റെ കാര്യത്തില്‍ തനിക് റണ്‍ അടിച്ചു കൂട്ടുക എന്നൊരു ലക്ഷ്യം അല്ലാതെ ടീമിനെ പറ്റി അയാള്‍ ചിന്തിക്കാരെ ഇല്ല എന്ന് തന്നെ കരുതുന്നു. ആരെ തേച്ചിട്ടാണേലും താന്‍ ആഗ്രഹിക്കുന്നത് തനിക് വേണം എന്നൊരു ആറ്റിട്യൂട് ആണ് ഇയാള്‍ക്കു.

2nd ODI: KL Rahul Says India "Did Not Adapt Quick Enough" After Defeat To Australia | Cricket News

കാരീര്‍ അവസാനിക്കുമ്പോ ഇയാള്‍ ഒരുപാട് റണ്‍സുകള്‍ സ്‌കോര്‍ ചെയ്‌തേക്കാം. പക്ഷെ അത് കൊണ്ട് മാത്രം ഇയാളെ ആരും ലെജന്‍ഡ് ലെവലില്‍ കാണുമെന്നു തോന്നുന്നില്ല
റണ്‍സ് അടിച്ചു കൂട്ടല്‍ മാത്രം ആയിരുന്നു ക്രിക്കറ്റ് എങ്കില്‍ ധോണിക്ക് ഒക്കെ ടോപ് ഓര്‍ഡറില്‍ തന്നെ ഇറങ്ങി ഇതിലേറെ സ്‌കോര്‍ ചെയ്യാമായിരുന്നു. പക്ഷെ പുള്ളിക് ഒക്കെ ടീം ജയിക്കണം എന്നൊരു ആറ്റിട്യൂട് ഉണ്ടായിരുന്നു.

KL Rahul to lead India against South Africa in ODIs, Rohit Sharma unfit | Cricket News – India TV

ഓപ്പണിങ് പ്ലാന്‍ അടപടലം ആയതു കൊണ്ട് വീണ്ടും മിഡില്‍ ഓര്‍ഡറില്‍ വരും ആയിരിക്കും അയ്യര്‍ ന്റെ ഫോം ഔട്ട് എന്തായാലും ഗുണം ആയതു രാഹുലിനാണ്. എന്തായാലും ഇയാളോളം ഒരു സെല്‍ഫിഷ് പ്ലെയറിനെ കണ്ടിട്ടില്ല എന്ന് തന്നെ പറയുന്നു

 

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍