രോഹിത്തിനെ പോലെ അലസനായ ഒരു താരത്തെ ഞാൻ കണ്ടിട്ടില്ല, എന്ത് മോശമായിട്ടാണ് അവൻ കളിക്കുന്നത്: കെവിൻ പീറ്റേഴ്‌സൺ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്ക് മികച്ച തുടക്കം വീണ്ടും പുറത്തെടുക്കാനായില്ല. രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്‌സിൽ 41 പന്തിൽ 14 റൺസ് എടുത്ത് താരം പവലിയനിലേക്ക് മടക്കി. അരങ്ങേറ്റക്കാരൻ ഷൊയ്ബ് ബഷീറിനു മുന്നിലാണ് രോഹിത് വീണത്.

ഇപ്പോഴിതാ മുൻ ഇംഗ്ലീഷ് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ ഇന്ത്യൻ നായകനെ വിമർശിച്ച് എത്തിയിരിക്കുന്നു. മികച്ച പിച്ചിൽ ആയിരുന്നു മത്സരം നടന്നതെന്നും എന്നാൽ ഇന്ത്യക്ക് കാര്യമായ ഒന്നും ചെയ്യാൻ പറ്റിയില്ലെന്നും പറഞ്ഞ മുൻ ഇന്ത്യൻ താരം മികച്ച തുടക്കം കിട്ടിട്ടും അത് മുതലാക്കാൻ പറ്റാതെ പോയ രീതിയെയും വിമർശിച്ചു.

“നിങ്ങൾ ആരുടെ മുന്നിലാണ് പുറത്തായത് എന്നത് പ്രശ്നമല്ല . ഇവിടെ ധാരാളം റൺസ് നേടാൻ അവസരമുണ്ട്, എന്നിട്ടും അലസമായ സമീപനത്തിലൂടെ രോഹിത് പുറത്തായി. ഇത്ര പരിചയസമ്പത്തുള്ള രോഹിതിനെ പോലെ ഒരു താരം ഇത്ര പരിചയസമ്പത്തില്ലാത്ത ബോളിങ്ങിന് എതിരെ കളിച്ച രീതി മോശമായി പോയി. ” ഞാൻ എങ്ങനെയാണ് പുറത്തായത് എന്നത് അവൻ ചിന്തിക്കും ” പീറ്റേഴ്‌സൺ ജിയോസിനിമയോട് പറഞ്ഞു.

” അത്രത്തോളം അലസനായ താരമാണ് രോഹിത്. അവനു ഒരു താത്പര്യം ഇല്ലാതെ കളിച്ച പോലെ എനിക്ക് തോന്നി. അത് തന്നെയാണ് അവൻ പുറത്താകുന്ന കാര്യമായ ഷോട്ടിലേക്ക് നയിച്ചത്.” മുൻ താരം പറഞ്ഞു.

എന്തായാലും രോഹിതിന് വലിയ വിമർശനങ്ങളാണ് ഇപ്പോൾ കിട്ടുന്നത്.