2025-ലെ ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് പ്രശ്നത്തില്‍ നയം വ്യക്തമാക്കി ഐ.സി.സി

അടുത്ത പത്തു വര്‍ഷത്തെ ഐസിസി ടൂര്‍ണമെന്റുകളുടെ വേദികള്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എട്ട് ടൂര്‍ണമെന്റുകളുടെ ഷെഡ്യൂളാണ് ഐസിസി പ്രഖ്യാപിച്ചത്. ഇതില്‍ 2025 ലെ ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് പാകിസ്ഥാനാണ് വേദിയാകുന്നത്. പാകിസ്ഥാന്‍ വേദിയാകുന്നതോടെ ഇന്ത്യയുടെ തീരുമാനം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ഇപ്പോഴിത ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് അറിയിച്ചിരിക്കുകയാണ് ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ. ഐസിസിക്ക് ഇക്കാര്യത്തില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് ബാര്‍ക്ലേ പറയുന്നത്.

‘2025ല്‍ ഇന്ത്യ പാകിസ്ഥാന്‍ പര്യടനം നടത്തുന്നത് ആത്യന്തികമായി വെല്ലുവിളി നിറഞ്ഞ ഒരു പ്രശ്‌നമാണെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ ഭൗമരാഷ്ട്രീയ ശക്തികളെ നിയന്ത്രിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ക്രിക്കറ്റ് ഒരു ശക്തിയാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’

Greg Barclay elected ICC's Independent Chairman | Sports News,The Indian Express

‘ആളുകളെയും രാജ്യങ്ങളെയും ഒരുമിച്ചുകൂട്ടാന്‍ സഹായിക്കുക എന്നതാണ് കായികരംഗത്ത് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം. അങ്ങനൊന്ന് ചെയ്യാന്‍ ഇത് സഹായിക്കുമെങ്കില്‍ അത് അതിശയകരമാണ്. അതിനപ്പുറത്തേക്ക് ഇക്കാര്യത്തില്‍ കാര്യമായൊന്നും ചെയ്യാന്‍ ഐസിസിയ്ക്ക് കഴിയില്ല’ ഗ്രെഗ് ബാര്‍ക്ലേ പറഞ്ഞു.

T20 World Cup India vs Pakistan T20 WC IND vs PAK Virender Sehwag Irfan Pathan Harbhajan Singh reaction on India 1st defeat in World Cup Against Pakistan - Latest Cricket News -

വലിയൊരു ഇടവേളക്ക് ശേഷമാണ് ഐസിസി ടൂര്‍ണമെന്റിന് പാകിസ്ഥാന്‍ വേദിയാവുന്നത്. 1996ലെ ഏകദിന ലോക കപ്പാണ് അവസാനമായി പാകിസ്ഥാനില്‍ നടന്ന ഐസിസി ടൂര്‍ണമെന്റ്. പാകിസ്ഥാനില്‍ ഏഷ്യാ കപ്പ് നടത്തിയാല്‍ വിട്ടു നില്‍ക്കുമെന്ന് പറഞ്ഞ ബിസിസിഐ ഇവിടെ എന്ത് തീരുമാനമെടുക്കുമെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടതാണ്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെ നാളുകളായി പരമ്പര കളിച്ചിട്ടില്ല. ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് രണ്ട് ടീമും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്.

IND vs PAK T20 World Cup: Pakistan beat India by 10 wickets | Cricket News – India TV

നിലവിലെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇന്ത്യ വിട്ടുനില്‍ക്കാനുള്ള സാദ്ധ്യത ഏറെയാണ്. അതേസമയം ഇന്ത്യ വിട്ടുനില്‍ക്കുന്നത് സാമ്പത്തികമായി ഐസിസിക്ക് വലിയ നഷ്ടമുണ്ടാക്കും.