ഐപിഎലിൽ രാജസ്ഥാൻ റോയൽസിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങി മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ്. നിലവിൽ രാജസ്ഥാൻ റോയൽസിൽ കാര്യങ്ങൾ സുഖകരമായിട്ടല്ല നടക്കുന്നത്. രാജസ്ഥാൻ റോയൽസ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
റോയൽസിന്റെ യാത്രയിൽ രാഹുൽ ദ്രാവിഡ് നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് ടീം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ കുറിച്ചു. ഫ്രാഞ്ചൈസി വിപുലീകരണത്തിന്റെ ഭാഗമായി കുറച്ചുകൂടി വലിയ ചുമതല ദ്രാവിഡിന് ‘ഓഫർ’ ചെയ്തെങ്കിലും ഇന്ത്യൻ ടീമിന്റെ മുൻ പരിശീലകൻ അതു സ്വീകരിച്ചില്ലെന്ന് രാജസ്ഥാൻ റോയല്‍സ് വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
Read more
അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎലിൽ രാജസ്ഥാൻ റോയൽസിൽ നിന്നും മലയാളി താരമായ സഞ്ജു സാംസണും പടിയിറങ്ങും എന്ന് റിപ്പോട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ താരം ഏത് ടീമിലേക്കാണ് പോകുന്നതെന്ന് ഇത് വരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. അടുത്ത ഐപിഎൽ സീസണിൽ പുതിയൊരു കോച്ചിന് കീഴിലായിരിക്കും രാജസ്ഥാൻ റോയൽസ് ടീം കളിക്കളത്തിലിറങ്ങുക.







