ഒരു മത്സരം കൊണ്ട് ചെണ്ട ലേബലിൽ എത്തിയവൻ അല്ല ഞാൻ, കളിച്ച എല്ലാ മത്സരങ്ങളിലും ഞാൻ ചെണ്ട ആയിരുന്നു; സ്ഥിരതയോടെ എല്ലാ മത്സരങ്ങളും കളിച്ച ഏകതാരമായി ഹർഷൽ പട്ടേൽ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഫാസ്റ്റ് ബോളർ ഹർഷൽ പട്ടേൽ കുറച്ച് ആഴ്ചകൾക്ക് മുമ്പ് തങ്ങളുടെ ബോളിങ് നിറയെ പുകഴ്ത്തി പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്- ആർ.സി.ബിയുടെ ബോളിംഗ് തങ്ങളുടെ യൂണിറ്റ് ബാറ്റിംഗ് നിരയെക്കാൾ വളരെ ശക്തം ആണെന്നാണ്. ചെണ്ട ബോളിംഗ് യൂണിറ്റ് എന്ന ഖ്യാതിയുള്ള ആർ.സി.ബി ആ സമയത്ത് തുടരെ തുടരെ രണ്ട് മത്സരത്തിൽ സ്കോർ പ്രതിരോധിച്ചതിന് പിന്നാലെയാണ് ഹർഷൽ പട്ടേൽ അഭിപ്രായം പറഞ്ഞത്.

അത് പറഞ്ഞ ഹർഷൽ പട്ടേൽ ഇപ്പോൾ ചിലപ്പോൾ ഇങ്ങനെ ചിന്തിക്കുന്നുണ്ടാകും- ഏത് സമയത്താണോ ഓരോ പൊട്ടത്തരമൊക്കെ പറയാൻ തോന്നുന്നത് എന്നായിരിക്കും. കാരണം ഹർഷൽ അന്ന് ഇത്തരൊമൊരു കാര്യം പറഞ്ഞതിൽ പിന്നെ ടീം ഗതി പിടിച്ചിട്ടില്ല എന്നതാണ് സത്യം. 100 സിക്സിന് മുകളിലാണ് സീസണിൽ ടീം ഇപ്പോൾ തന്നെ വഴങ്ങിയത്. ഇങ്ങനെ വഴങ്ങുന്ന ആദ്യ ടീമും ബാംഗ്ലൂർ തന്നെയാണ്. എല്ലാ ബോളറുമാരും ശരാശരി 10 റൺസിൽ കൂടുതലാണ് ഇന്നലെ വഴങ്ങിയത്. ഇതിൽ ഹർഷൽ പട്ടേലിന്റെ കാര്യമാണ് കൂടുതൽ രസം.

2021 സീസണിൽ പർപ്പിൾ ക്യാപ് ജേതാവായ താരം ഈ സീസണിൽ വഴങ്ങിയ റൺസ് നോക്കാം:

1/43 in 4 overs vs MI
1/38 in 3 overs vs KKR
2/48 in 4 overs vs LSG
1/32 in 4 overs vs DC
1/36 in 3.2 overs vs CSK
1/22 in 3.2 overs vs PBKS
3/32 in 4 overs vs RR
0/44 in 4 overs vs KKR
1/20 in 3.5 overs vs LSG
1/32 in 2 overs vs DC
0/41 in 3.3 overs vs M

അവസാന ഓവറുകൾ എറിയാൻ ബുംറയുടെ തോളോട് തോൾ ചേർന്ന് നില്ക്കാൻ കഴിവുള്ളവൻ എന്ന് ഇന്ത്യൻ ആരധകർ കരുതിയവർ , വിക്കറ്റ് എടുക്കാൻ മിടുക്കൻ തുടങ്ങി വിശേഷണം നൽകി വാഴ്ത്തിയ താരത്തിന്റെ അവസ്ഥയാണിത്. ഒന്നോ രണ്ടോ മത്സരങ്ങൾ ഇഴികെ ഒന്നിൽ പോലും തിളങ്ങാൻ സാധികാത്ത താരത്തെ അടുത്ത സീസണിൽ കണ്ടം വഴിയോടിക്കണം എന്ന വാദമാണ് കടുത്ത ആരാധകർ പോലും പറയുന്നത്.