ഇന്ത്യൻ ടീമിൽ ഞാൻ ആ താരത്തിൻറെ ഫാൻ ബോയ്, അവന്റെ കൂടെ നിന്നുള്ള ചിത്രങ്ങൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്: സുനിൽ ഗവാസ്‌കർ

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌കർ ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ എംഎസ് ധോണിയെ ആദ്യമായി കണ്ട കാര്യം അനുസ്മരിച്ചു. ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിന് ശേഷം ധോണിയോട് തന്റെ ഷർട്ടിൽ ഒപ്പിടാൻ പറഞ്ഞ നിമിഷത്തെയും ഇതിഹാസം ഓർത്തു.

താൻ ആദ്യമായി ധോണിയെ കണ്ടതിനെ കുറിച്ച് ഗവാസ്‌കർ സംസാരിച്ചു. വ്യാഴാഴ്ച രാവിലെ സ്റ്റാർ സ്‌പോർട്‌സാണ് വീഡിയോ പുറത്തുവിട്ടത്. ധോണി ആദ്യമായി കളിക്കുന്നത് കണ്ടപ്പോൾ തന്നെ താനൊരു ആരാധകനായി മാറിയെന്ന് ഗവാസ്‌കർ പറഞ്ഞു. ഗവാസ്‌കർ വളരെക്കാലമായി ധോണിയുടെ ആരാധകനാണ്, മുൻ ഇന്ത്യൻ നായകനോടുള്ള തൻ്റെ ആരാധന അദ്ദേഹം പലതവണ പറഞ്ഞിട്ടുണ്ട്,

“എംഎസ് ധോണി ആദ്യമായി കളിക്കുന്നത് കണ്ടപ്പോൾ ഞാൻ അദ്ദേഹത്തിൻ്റെ ആരാധകനായി. ആരാധകർക്ക് അവരുടെ നായകനെ കാണാനോ അവരുമായി ചാറ്റ് ചെയ്യാനോ അവരുടെ ഓട്ടോഗ്രാഫ് എടുക്കാനോ അവരോടൊപ്പം ഒരു ചിത്രത്തിൽ ക്ലിക്ക് ചെയ്യാനോ ആഗ്രഹിക്കുന്നു. ഞാൻ അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോൾ, ആരാധകരുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കാൻ ധോണി ചെപ്പോക്ക് സ്റ്റേഡിയത്തിന് ചുറ്റും നടക്കുന്നത് ഞാൻ കണ്ടു. ”

“അവൻ ഒരു മികച്ച റോൾ മോഡലാണ്. അവൻ നടക്കുമ്പോൾ അവന്റെ ഫാൻ ബോയ് എന്ന നിലയിൽ ഒപ്പ് മേടിക്കാൻ ഞാൻ ആഗ്രഹിച്ചു. ആ ഷർട്ട് ഇപ്പോഴും എന്റെ വീട്ടിലുണ്ട്” സ്റ്റാർ സ്‌പോർട്‌സ് പുറത്തുവിട്ട വീഡിയോയിൽ ഗവാസ്‌കർ പറയുന്നത് കേട്ടു.