ക്യാപ്റ്റന്‍സി എങ്ങനെ?, സഞ്ജുവിനെ കുറിച്ച് തുറന്ന് പറഞ്ഞ് ജഡേജ

ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്റെ റോളില്‍ മലയാളി ബാറ്റര്‍ സഞ്ജു വി. സാംസനെ ക്രിക്കറ്റ് പ്രേമികളെല്ലാം ഉറ്റുനോക്കുകയാണ്. പഞ്ചാബ് കിങ്‌സിനെതിരായ അത്ഭുത ജയത്തിന്റെ ക്രെഡിറ്റ് സഞ്ജുവിനുകൂടിയുള്ളതാണ്. മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജയ്ക്കും സഞ്ജുവിനെ കുറിച്ച് ചിലത് പറയാനുണ്ട്.

സഞ്ജു ആക്രമണകാരിയായ ക്യാപ്റ്റനാണ്. അയാള്‍ സ്വന്തം വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. അതിനെ സ്വയം പിന്തുണയ്ക്കുന്നു. പഞ്ചാബ് കിങ്‌സിനെതിരായ മത്സര നോക്കിയാല്‍ അതു മനസിലാകും. ചേതന്‍ സകാരിയയെ പന്തേല്‍പ്പിക്കാന്‍ സഞ്ജുവിന് അവസരമുണ്ടായിരുന്നു. എന്നാല്‍ കാര്‍ത്തിക് ത്യാഗിയെന്ന ആക്രമണോത്സുകമായ വഴിയാണ് സഞ്ജു തെരഞ്ഞെടുത്തത്- അജയ് ജഡേജ പറഞ്ഞു.

ഒരു നല്ല നായകന്‍ തന്റെ വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കും. പഞ്ചാബ് കിങ്‌സുമായുള്ള റോയല്‍സിന്റെ മത്സരത്തില്‍ അതു വ്യക്തമായി. ത്യാഗിയെ അവസാന ഓവര്‍ ഏല്‍പ്പിച്ച സഞ്ജു അതടിവരയിട്ടെന്നും ജഡേജ ചൂണ്ടിക്കാട്ടി.