ആ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ വിജയം ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച മനസ്സ് അദ്ദേഹത്തിന്‍റേതാകും

നവീന്‍ ടോമി

അയ്യരുടെ വെടിക്കെട്ടിനും സഞ്ജുവിന്റെ പോരാട്ടത്തിനുമിടയില്‍ സംഭവിച്ച താകുറിന്റെ പ്രതിരോധം.. കഴിവിനും വൈദഗ്ദ്ധ്യത്തിനും അപ്പുറം പ്രയത്‌നവും ആത്മവിശ്വാസവും ഒരാളെ എത്രത്തോളം എത്തിക്കും എന്നതിന് ഉദാഹരണം.. അതുവരെ കളിയില്‍ ഒരൊറ്റ ബൗണ്ടറി വഴങ്ങാതിരുന്ന റബാഡയെ തുടര്‍ച്ചയായി മൂന്ന് ഫോര്‍ അടിച്ച ആ ആറ്റിറ്റിയുഡ് ഒക്കെ തന്നെയാണ് അദ്ദേഹത്തെ പ്രിയങ്കരനാക്കുന്നത്..

തന്റെ കുറവുകള്‍ അറിഞ്ഞു കൊണ്ട് തന്നെ ടീമിന് വേണ്ടി ഏറ്റവും പോസിറ്റീവ് ആയി കളിക്കാന്‍ കഴിയുക എന്നത് ചെറിയ കാര്യമല്ല.. ഒരുപക്ഷെ താക്കൂര്‍ ഔട്ട് ആയില്ലായിരുന്നെങ്കില്‍ സഞ്ജു ഒടുവില്‍ ജയിപ്പിച്ചേനെ എന്ന് തന്നെ വിശ്വസിക്കുന്നു.. ഒരു ഹിറ്റ് ദി ഡെക്ക് ബോളര്‍ എന്നതിനും മുകളില്‍ ക്വാളിറ്റി ഡെലിവറികള്‍ പ്രോവൈഡ് ചെയ്യാന്‍ ശ്രമിക്കുന്ന ഒരു മനസ്സ് അദ്ദേഹത്തിന് ഇന്നുമുണ്ട്.. ബാവുമയെ പുറത്താക്കിയ ആ ഡെലിവറി ഒക്കെ വെള്‍ഡ് ക്ലാസ് എന്നെ വിശേഷിപ്പിക്കാന്‍ ആവൂ..

ഇപ്പോഴും പലര്‍ക്കും അദ്ദേഹം അനഭിമാനിതന്‍ ആകുന്നതിന് കാരണം അറിയില്ല.. എങ്കിലും കുറവുകള്‍ അറിഞ്ഞു കൊണ്ട് ആത്മവിശ്വാസം മൂലം അതിനെ മറികടക്കാന്‍ ശ്രമിക്കുന്ന താകുര്‍ ഒരു പാഠം തന്നെയാണ്.. ലീക്കി ബോളര്‍ ആകുമ്പോഴും കോണ്‍ഫിഡന്‍സ് എന്ന ഫാക്ടര്‍ അദ്ദേഹത്തിന് നല്‍കുനൊരു ബാക്കിങ് അത്രയമുണ്ട്.. ഒടുവില്‍ പുറത്തായി പോകുമ്പോ പുഞ്ചിരിയില്‍ ചാലിച്ച നിരാശയോടെ അദ്ദേഹം തിരികെ നടന്നപ്പോള്‍ ആ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ വിജയം ഏറ്റവും ആഗ്രഹിച്ച മനസ്സ് അദ്ദേഹത്തിന്റെതാകും..

അതുവഴിയെങ്കിലും താന്‍ അംഗീകരിക്കപ്പെടും എന്ന ചിന്ത.. അറിയില്ല.. പണ്ഡിതന്മാര്‍ എങ്ങനെയാണു ആ ഇന്നിങ്‌സിനെ കണക്കാക്കുന്നത് എന്ന്.. എങ്കിലും ബാറ്റിങ് അറിയാവുന്ന ഏറ്റവും ഒടുവിലെ ആള്‍ ഏറെക്കുറെ നഷ്ടപെട്ട ഒരു കളിയില്‍ മെയിന്‍ ബാറ്റിസ്‌മെന്റെ കൂടെ എന്താണ് വേണ്ടത് എന്നതിനൊരു മാസ്റ്റര്‍ എക്‌സിബിഷന്‍ ആയിരുന്നു ഇന്നത്തെ അദ്ദേഹത്തിന്റെ ബാറ്റിംഗ്.. വാഴ്ത്തിപാടലുകളും അംഗീകാരങ്ങളും അധികം ഇല്ല.. നാളത്തെ പിഴവ് ആഘോഷിക്കുകയും ചെയ്യും.. എന്നാല്‍ ഈ രാത്രി അദ്ദേഹത്തിന്റേത് കൂടിയാണ്.. ഒരിക്കലും തളരാത്ത ആ മനസിന്റെ കൂടിയാണ്..

മോശം ഐപിഎലിനും.. അതിലും മോശം ടെസ്റ്റ് പ്രകടനത്തിനും ശേഷം മികച്ചൊരു തിരിച്ച് വരവ് സാധ്യമാകുന്നുണ്ടെങ്കില്‍ അത് തന്നെയാണ് തക്കുറിനെ പ്രിയങ്കരനാക്കുന്നത്.. ആത്മവിശ്വാസത്തിന്റെ പ്രതീകം ആക്കുന്നത്..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍