'അവന്റെ അന്തര്‍ജ്ഞാനം എംഎസ് ധോണിയുടേതിന് തുല്യം': ധീരമായ അവകാശവാദവുമായി മഞ്ജരേക്കര്‍

ഇന്ത്യയുടെ ഒരു മള്‍ട്ടി ഫോര്‍മാറ്റ് കളിക്കാരനായി കാലക്രമേണ ഉയര്‍ന്നുവന്ന താരമാണ് കെ എല്‍ രാഹുല്‍. അടുത്തിടെ, ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ അദ്ദേഹം ഇന്ത്യയെ 2-1 ന് വിജയത്തിലെത്തിക്കുകയും എല്ലാ മത്സരങ്ങളിലും ടീമിനെ മികച്ച രീതിയില്‍ നയിക്കുകയും ചെയ്തു. ഇന്ത്യന്‍ മുന്‍ ബാറ്റ്സ്മാന്‍ സഞ്ജയ് മജ്രേക്കര്‍ രാഹുലിന്റെ ക്യാപ്റ്റന്‍സി ശക്തമാണെന്ന് അഭിപ്രായപ്പെട്ടു. രാഹുലിന്റെ അന്തര്‍ജ്ഞാനം എംഎസ് ധോണിയുടേതിന് തുല്യമാണെന്ന് മഞ്ജരേക്കര്‍ പറഞ്ഞു.

കെഎല്‍ രാഹുല്‍ നല്ല മൈന്‍ഡ് സ്പെയ്സിലാണ്. പ്രതീക്ഷിച്ചത് പോലെ തന്നെ ക്യാപ്റ്റനായി. നേതൃത്വപരമായ റോളില്‍ അദ്ദേഹം ഏറെ മികച്ചതായി കാണപ്പെടുന്നു. കെ.എല്‍.രാഹുല്‍ വലിയ തെറ്റൊന്നും ചെയ്യില്ലെന്ന് പ്രതീക്ഷിക്കാം. ഡിആര്‍എസില്‍ വിദഗ്ധനാണ്. അദ്ദേഹത്തിന്റെ അന്തര്‍ജ്ഞാനം എംഎസ് ധോണിയുടേതിന് തുല്യമാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് ഇപ്പോള്‍ ഓട്ടോപൈലറ്റ് മോഡില്‍ പ്രവര്‍ത്തിക്കുന്നതായി തോന്നുന്നു. അടുത്തിടെയാണ് സൂര്യകുമാര്‍ യാദവ് നായകനായത്, ഇപ്പോള്‍ കെഎല്‍ രാഹുല്‍. രോഹിത് ശര്‍മ്മയും ഇന്ത്യക്ക് വേണ്ടി ഒരുപാട് മത്സരങ്ങള്‍ നേടിയിട്ടുണ്ട്.

വിജയത്തിന്റെ ക്രെഡിറ്റ് കളിക്കാര്‍ക്കായിരിക്കണം. ക്യാപ്റ്റന്‍സി നല്ലതാണ്, പക്ഷേ കളി മാറ്റുന്നതല്ല. മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നത് താരങ്ങളാണ്- മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.