രാജസ്ഥാന് കനത്ത തിരിച്ചടി,സൂപ്പർ താരം പുറത്ത്

ഐപിഎലില്‍ രാജസ്ഥാന്‍ റോയൽസിന് തിരിച്ചടിയായി സൂപ്പർ താരത്തിന്റെ പരിക്ക്. നഥാന്‍ കോള്‍ട്ടര്‍-നൈലാണ് പരിക്കേറ്റ് പുറത്തായത് . ഈ വർഷത്തെ ലേലത്തിൽ രണ്ട് കോടി രൂപയ്ക്കാണ് താരത്തെ രാജസ്ഥാൻ സ്വന്തമാക്കിയത്. ടീമിന് വേണ്ടി ആദ്യ മത്സരത്തിൽ കളിച്ച താരം പിന്നീടുള്ള രണ്ട് മത്സരങ്ങളിലും പുറത്തിരിക്കുകയായിരുന്നു.

പേശിവലിവാണ് താരത്തിന് തിരിച്ചടിയായത്. താരത്തിന് പകരമാണ് ഇന്ത്യൻ താരം നവദീപ് സെയ്നി ആദ്യ ഇലവനിൽ എത്തിയത്. വളരെ പരിചയസമ്പത്തുള്ള സേവനം നഷ്ടമാകുന്നത് ടൂർണമെന്റിൽ ടീമിന് വലിയ തിരിച്ചടിയാണ്.രാജസ്ഥാൻ ടീം താരത്തിന് നന്ദി പറഞ്ഞു ട്വീറ്റ് ചെയ്തു.

നിലവിൽ പോയിന്റ് പട്ടികയിൽ മുന്നണിലുള്ള റോയസൽസ് ഇന്നലെ ബാംഗ്ലൂരിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയിരുന്നു. അവസാന നിമിഷം കാണിച്ച അലസതയാണ് ടീമിന് തിരിച്ചടിയായത്

ഞായറാഴ്ച ലക്ക്നൗ സൂപ്പർ ജയന്റ്സ് ആണ് റോയൽസിന്റെ എതിരാളികൾ.