ലങ്കന്‍ പര്യടനത്തിലും തഴയപ്പെട്ടു; ഹൃദയം തകര്‍ന്ന് സീനിയര്‍ താരം

ശ്രീലങ്കന്‍ പര്യടനത്തിനുള്ള 20 അംഗ ഇന്ത്യന്‍ ടീമിനെ ഇന്നലെ ബി.സി.സി.ഐ പ്രഖ്യാപിക്കുകയുണ്ടായി. ധവാനെ നായകനാക്കി ശക്തമായ യുവനിരയെയാണ് ഇന്ത്യ ലങ്കയ്ക്ക് അയക്കുന്നത്. എന്നാല്‍ ടീമിലേക്ക് വിളിയെത്തുമെന്ന് ഏറെ പ്രതീക്ഷിച്ചിരുന്ന സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഷെല്‍ഡന്‍ ജാക്ക്‌സണ്‍ വീണ്ടും വീണ്ടും തഴയപ്പെട്ടു.

ടീം പ്രഖ്യാപനത്തിന് പിന്നാലെ തകര്‍ന്ന ഹൃദയത്തിന്റെ ഇമോജി ട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതിലുള്ള തന്റെ നിരാശ ജാക്ക്‌സണ്‍ പങ്കു വെച്ചത്. ക്രിക്കറ്റ് ആരാധകര്‍ ട്വീറ്റിന് താഴെ ജാക്‌സണെ ആശ്വസിപ്പിച്ച് രംഗത്തെത്തി.

കഴിഞ്ഞ രണ്ട് രഞ്ജി ട്രോഫികളിലും 800ന് മുകളില്‍ റണ്‍സ് നേടിയ സൗരാഷ്ട്ര താരമാണ് ഷെല്‍ഡന്‍. 76 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 49.42 ആണ് ബാറ്റിംഗ് ശരാശരിയില്‍ 5634 റണ്‍സ് നേടിയിട്ടുണ്ട്. 19 സെഞ്ച്വറിയും 25 അര്‍ദ്ധസെഞ്ച്വറിയും ഇതിലുള്‍പ്പെടും.

Sheldon Jackson Interview: 'Which Law Says You Can't Be Selected If You're  Above 30?'

ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കാത്തതിന് സെലക്ടര്‍മാര്‍ക്ക് നേരെ വിമര്‍ശനവുമായി താരം അടുത്തിടെ രംഗത്ത് വന്നിരുന്നു. 30 കഴിഞ്ഞവരെ സെലക്ട് ചെയ്യാനാവില്ലെന്ന് എവിടെയാണ് എഴുതിയിരിക്കുന്നതെന്നും നമ്മുടെ അവകാശങ്ങളില്‍ നമ്മളില്‍ നിന്ന് എടുത്ത് മാറ്റാന്‍ ഇവര്‍ ആരാണ് എന്നും ഷെല്‍ഡന്‍ ജാക്സന്‍ ചോദിച്ചിരുന്നു.