ഇന്ത്യൻ ടീമിൽ എന്നെ പിന്തുണച്ചത് അദ്ദേഹമാണ്, എന്നോട് അദ്ദേഹം അങ്ങനെ പറഞ്ഞു; തുറന്നടിച്ച് സഞ്ജു സാംസൺ

ഇന്ത്യൻ നായകൻ രോഹിത് ശർമയിൽനിന്നും തനിക്കു ലഭിക്കുന്ന മികച്ച പിന്തുണയെക്കുറിച്ച് വെളിപ്പെടുത്തി മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ രംഗത്ത് എത്തി . എല്ലായ്പ്പോഴും തനിക്കു അടുത്തേക്കു വരികയും കാര്യങ്ങൾ തിരക്കുകയും പ്രകടനത്തെ അഭിനന്ദിക്കുകയുമെല്ലാം ചെയ്തിട്ടുള്ളയാളാണ് രോഹിത്തെന്നു സഞ്ജു വ്യക്തമാക്കി.

എന്റെയടുത്തേക്ക് വരികയും സംസാരിക്കുകയും ചെയ്യുന്ന ആദ്യത്തെയോ, രണ്ടാമത്തെയോ വ്യക്തി രോഹിത് ഭായ് ആയിരിക്കും. ഹേയ് സഞ്ജു, എന്താക്കെയുണ്ട്? നീ ഐപിഎല്ലിൽ നന്നായി കളിച്ചു. പക്ഷെ മുംബൈ ഇന്ത്യൻസിനെതിരേ ഒരുപാട് സിക്സറുകളടിച്ചു. നീ വളരെ നന്നായി ബാറ്റ് ചെയ്തു. എനിക്ക് ഒരുപാട് പിന്തുണ അവിടെ നിന്നും കിട്ടി ” രോഹിത് പറഞ്ഞതായി സഞ്ജു പറഞ്ഞു.

അതേസമയം, സാംസണിന് ഇന്ത്യൻ ടീമിൽ സ്ഥിരതയാർന്ന അവസരങ്ങൾ ലഭിച്ചില്ല, കിട്ടിയ ചില അവസരങ്ങൾ ആകട്ടെ മികച്ച പ്രകടനങ്ങൾ ഒന്നും നടത്താൻ അദ്ദേഹത്തിന് സാധിച്ചില്ല. സാംസണുമായി വളരെക്കാലമായി ബന്ധപ്പെട്ടിരിക്കുന്ന നിർഭാഗ്യകരമായ ടാഗിനെക്കുറിച്ച് ചോദിച്ചു.

“ഭാഗ്യമില്ലാത്ത ക്രിക്കറ്ററെന്നാണ് ആളുകൾ എന്നെക്കുറിച്ച് പറയുന്നത്. ഞാൻ അങ്ങനെ ഒരിക്കലും കരുതുന്നില്ല. ഇപ്പോൾ ഞാൻ എത്തി നിൽക്കുന്ന ഇടമെന്നതു പ്രതീക്ഷിച്ചതിനേക്കാൾ എത്രയോ മുകളിലാണ്- സഞ്ജു ധന്യ വർമ്മയുമായുള്ള അഭിമുഖത്തിൽ സഞ്ജു പറഞ്ഞു.

ഓസ്‌ട്രേലിയ ടി20യിൽ നിന്ന് സാംസണെ ഒഴിവാക്കിയത് പലരെയും അമ്പരപ്പിച്ചു, കേരളത്തിൽ ജനിച്ചവരെ ടി20 ഐ ടീമിൽ ഉൾപ്പെടുത്താത്ത തീരുമാനത്തെ പാർലമെന്റ് അംഗം (എംപി) ശശി തരൂർ ഉൾപ്പടെ ഉള്ളവർ അപലപിച്ചു.