'ജഡേജയ്ക്ക് പകരക്കാരനായി അവന്‍ ടീമില്‍ വരണം'; നിര്‍ദ്ദേശവുമായി ചഹല്‍

ടി20 ലോകകപ്പ് ആംരഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ഇതിനോടകം ഓസ്‌ട്രേലയയില്‍ എത്തി പരിശീലനം അരംഭിച്ചു കഴിഞ്ഞു. പരിക്കേറ്റ ജസ്പ്രീത് ബുംറ, രവിന്ദ്ര ജഡേജ എന്നിവരില്ലാതെയാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ എത്തിയിരിക്കുന്നത്. ഇപ്പോഴിത ജഡേജയ്ക്ക് പകരം ആര് ഇന്ത്യന്‍ പ്ലെയിംഗ് ഇലവനിലേക്ക് വരണമെന്ന് പറഞ്ഞിരിക്കുകയാണ് സപിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍.

രവീന്ദ്ര ജഡേജ ലോകോത്തര താരമാണ്. ബൗളറെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും ടീമിനായി തിളങ്ങാന്‍ കഴിവുണ്ട്. പരിക്കുകള്‍ മത്സരത്തിന്റെ ഭാഗമാണ്. അവന്റെ സ്ഥാനം നികത്താന്‍ എളുപ്പത്തില്‍ ആര്‍ക്കും സാധിക്കില്ല.

എന്നാല്‍ സമീപകാലത്തായി അക്ഷര്‍ പട്ടേല്‍ പന്തെറിയുന്നത് കാണുമ്പോള്‍ ജഡേജയുടെ പകരക്കാരനെന്ന നിലയില്‍ പരിഗണിക്കാവുന്നതാണ്. തനിക്ക് എന്ത് ചെയ്യാനാവുമെന്ന് അവന്‍ കാട്ടിത്തരികയാണെന്നും ചഹല്‍ പറഞ്ഞു.

സമീപകാലത്തായി കളിച്ച പരമ്പരകളിലെല്ലാം മികച്ച പ്രകടനമാണ് അക്ഷര്‍ കാഴ്ചവെച്ചത്. പവര്‍പ്ലേയിലെ ബൗളിംഗാണ് ജഡേജയില്‍ നിന്ന് അക്ഷറിനെ വ്യത്യസ്തനാക്കുന്നത്. പവര്‍പ്ലേയില്‍ നന്നായി പന്തെറിയുന്ന താരം വിക്കറ്റ് നേടുകയും ചെയ്യുന്നുണ്ട്.