ഇന്ത്യ ലോക ക്രിക്കറ്റില്‍ ഉണ്ടാക്കിയ മേല്‍വിലാസത്തിന്റെ അടിസ്ഥാനശിലയിട്ടത് ഇദ്ദേഹമാണ്

ശങ്കര്‍ ദാസ്

ഇന്ത്യന്‍ ക്രിക്കറ്റിലെ ഒന്നാമന്‍, ക്രിക്കറ്റ് എന്ന ഗെയിമിനെ കുറിച്ച് ശരിക്കും മനസ്സിലാക്കുന്നതിന് മുമ്പ് തന്നെ കേട്ട് തുടങ്ങിയ പേര്. അത്ഭുത കഥകള്‍ കേള്‍ക്കുന്ന ആകാംക്ഷയോടെ ആയിരുന്നു പണ്ടെപ്പോഴോ ചേട്ടന്മാര്‍ പറഞ്ഞു കേട്ട ഒരു വിസ്മയ ക്യാച്ചിന്റെ കഥ. ഐതിഹ്യങ്ങള്‍ കേള്‍ക്കുന്ന ആശ്ചര്യം തന്നെയായിരുന്നു അന്ന് തോന്നിയത്. ഈ കഥ കേള്‍ക്കുമ്പോഴും ഇന്ത്യ അന്ന് നേടിയത് ഒരു വിശ്വവിജയം ആണെന്നൊന്നും അറിയില്ലായിരുന്നു എന്നതും വാസ്തവം.

വര്‍ഷങ്ങള്‍ക്കിപ്പുറം വകതിരിവ് വെച്ച് തുടങ്ങിയ കാലത്താണ് ആ ക്യാച്ചിനെ കുറിച്ചും അന്ന് കുറിക്കപ്പെട്ട ചരിത്ര നേട്ടത്തെ കുറിച്ചും ശരിക്കും മനസ്സിലായത് . ആ ഒരു ക്യാച്ച് മാത്രമായിരുന്നില്ല ലോക കപ്പില്‍ ഇന്ത്യയുടെ വിധിയെഴുതിയത്.

OPINION | Kapil Dev: The greatest Indian cricketer of all time - Hindustan Times

സിംബാബ്വെയെ ഒറ്റക്ക് തച്ച് തകര്‍ത്ത ഇന്നിംഗ്സും നായകന്‍ എന്ന നിലയിലെ പല വീരേതിഹാസ കഥകളും ക്രമേണ വായിച്ചറിഞ്ഞു. നേടിയ അറിവുകളില്‍ കൂടുതലും ഈ ഗ്രൂപ്പിലെ എഴുത്തുകാരുടെ ലേഖനങ്ങളിലൂടെ തന്നെയായിരുന്നു.

Read more

തലമുറ മാറ്റം കാരണം ഒരു കളി പോലും ലൈവ് കാണാന്‍ കഴിഞ്ഞില്ലെങ്കിലും ഞാന്‍ വിശ്വസിക്കുന്നത്, ഇന്ത്യ ലോക ക്രിക്കറ്റില്‍ ഉണ്ടാക്കിയ മേല്‍വിലാസത്തിന്റെ അടിസ്ഥാനശിലയിട്ടത് ഇദ്ദേഹം ആണെന്നാണ്, ഇന്ത്യന്‍ ക്രിക്കറ്റിലെ ഒന്നാമന്‍ എന്ന് ഞാന്‍ വിശ്വസിക്കുന്ന ഒരേയൊരു കപില്‍ദേവ്. ജനുവരി 6 – കപില്‍ ദേവിന്റെ ജന്മദിനം..