അവൻ ഇപ്പോൾ തീർന്നു, ഇനി ഒരു തിരിച്ചുവരവില്ല; ഇന്ത്യൻ താരത്തെക്കുറിച്ച് ആകാശ് ചോപ്ര

വൈറ്റ് ബോൾ ഫോർമാറ്റിൽ മികച്ച റെക്കോർഡ് ഉണ്ടായിരുന്നിട്ടും സമീപകാലത്തെ ടീമുകളിൽ ഒന്നും യുസ്‌വേന്ദ്ര ചാഹലിനെ ടീമിൽ എടുത്തില്ലെന്ന് ആകാശ് ചോപ്ര പറഞ്ഞു. എന്നിരുന്നാലും, 2025 ലെ ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ടീമിൽ ലെഗ് സ്പിന്നറെ തിരഞ്ഞെടുക്കാൻ എന്തായാലും പോകുന്നില്ലെന്നും അത്രമാത്രം താരം പുറകോട്ട് പോയെന്നും ചോപ്ര ഓർമിപ്പിച്ചു.

ഫെബ്രുവരി 19 മുതൽ പാക്കിസ്ഥാനിലും ദുബായിലും നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയുടെ വരാനിരിക്കുന്ന പതിപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ സെലക്ടർമാർ അടുത്തിടെ തിരഞ്ഞെടുത്തു. നാല് സ്പിന്നർമാർ ഉൾപ്പെട്ട ടീമിലെ സീനിയർ താരങ്ങൾ കുൽദീപും ജഡേജയും തന്നെയാണ്.

തൻ്റെ യൂട്യൂബ് ചാനലായ ‘ആകാശ് ചോപ്ര’യിൽ പങ്കിട്ട ഒരു വീഡിയോയിൽ, ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ടീമിൽ തിരഞ്ഞെടുക്കപ്പെടാത്ത വെറ്ററൻമാരായ ഭുവനേശ്വർ കുമാറിനെയും ചാഹലിനെയുംക്കുറിച്ച് ഇങ്ങനെ പറഞ്ഞു.

“യൂസി ചാഹലിൻ്റേതാണ് രസകരമായ സംഭവം. 2023 ജനുവരിയിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. ഭുവിയിലേക്ക് വന്നാൽ അവന് വിക്കറ്റുകൾ എടുക്കാൻ ബുദ്ധിമുട്ടായിരുന്നു. അവസാനം കളിച്ച മത്സരങ്ങളിൽ എല്ലാം അവൻ താളം കണ്ടെത്താൻ വിഷമിച്ചു. എന്നാൽ ചാഹൽ എപ്പോഴും വിക്കറ്റുകൾ എടുക്കുമായിരുന്നു.’

“പക്ഷെ ചാഹൽ ഇപ്പോൾ ആകെ തീർന്ന അവസ്ഥയിലാണ്. എന്താണ് അവന് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല . നിലവിലെ സാഹചര്യത്തിൽ അവന് ടീമിൽ ഒന്നും അവസരമില്ല.” അദ്ദേഹം പറഞ്ഞു.

എന്തായാലും ഇന്ത്യൻ പ്രീമിയർ ലീഗിൽ മികവ് കാണിച്ച് ടീമിലേക്ക് ഒരു തിരിച്ചുവരവിന് ആയിരിക്കും ഇനി ഇരുവരും ശ്രമിക്കുക.

Read more