സാഹചര്യം അനുസരിച്ച് കളിക്കാൻ അവനറിയില്ല, ടീമിന് ഒരു ആവശ്യവും ഇല്ലാത്തപ്പോൾ വമ്പൻ ഷോട്ടുകൾ കളിക്കും; സൂപ്പർ താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൽ മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദ് പരാജയപ്പെട്ടു. ആക്രമണോത്സുകമായ ബാറ്റിംഗ് നിരയായ ഹൈദരാബാദിനെ കൂറ്റൻ സ്കോർ നേടുന്നതിൽ നിന്ന് മുംബൈ ബോളർമാർ തടഞ്ഞു. 20 ഓവറിൽ 173/8 എന്ന സ്‌കോറാണ് അവര്ക്ക് നേടാനായത്. അഭിഷേക് ശർമ്മ (11), ഹെൻറിച്ച് ക്ലാസൻ (2) എന്നിവർക്ക് ബാറ്റിംഗിൽ തിളങ്ങാനാകാതെ വന്നതോടെ മുംബൈക്ക് കാര്യങ്ങൾ അനുകൂലമായി.

സാഹചര്യത്തിനനുസരിച്ച് കളിക്കുന്നില്ലെന്ന് ആരോപിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് ഹെൻറിച്ചിനെതിരെ ആഞ്ഞടിച്ചു.

“സാഹചര്യം അനുസരിച്ച് എങ്ങനെ കളിക്കണമെന്ന് അവനറിയില്ല. ടീമിന് പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ലാത്ത സമയത്ത് അവനു മികച്ച ഇന്നിങ്‌സുകൾ കളിക്കാനറിയാം. അവൻ ഒരു മോഡിൽ ബാറ്റ് ചെയ്യുകയും പലപ്പോഴും തൻ്റെ വിക്കറ്റ് വലിച്ചെറിയുകയും ചെയ്യുന്നു. നിങ്ങൾക്ക് അങ്ങനെ ബാറ്റ് ചെയ്യാൻ കഴിയില്ല, കാരണം ഇത് നിങ്ങളുടെ ടീമിനെ കുഴപ്പത്തിലാക്കും. അവൻ അവസാന ഓവർ വരെ ബാറ്റ് ചെയ്തിരുന്നെങ്കിൽ ഹൈദരാബാദിൻ്റെ സ്‌കോർ 190-ൽ എത്തുമായിരുന്നു,.”ഹർഭജൻ സിംഗ് പറഞ്ഞു.

Read more

മറുവശത്ത് സൂര്യകുമാറിന്റെ സെഞ്ച്വറി പ്രകടനം മുംബൈ ഇന്ത്യൻസിനെ 7 വിക്കറ്റിന് വിജയത്തിലേക്ക് നയിച്ചു. 51 പന്തിൽ 12 ഫോറും 4 സിക്‌സും സഹിതം താരം 102 റൺസ് നേടി പുറത്താകാതെ നിന്നു. 174 റൺസ് പിന്തുടർന്ന മുംബൈ 17.2 ഓവറിൽ സൂര്യകുമാറിന്റെ ഒരു കൂറ്റൻ സിക്‌സിലൂടെ കളി പൂർത്തിയാക്കി. സൂര്യ തന്നെയാണ് കളിയിലെ താരവും.