ശാസ്ത്രിയെ അനുസരിക്കാതെ അയാൾ പറഞ്ഞതിന് വിരുദ്ധമായ കാര്യങ്ങൾ അവൻ അശ്വിനോട് പറഞ്ഞു, സുപ്പർ താരത്തെ കുറിച്ച് ആർ. ശ്രീധർ

ബോർഡർ-ഗവാസ്‌കർ ട്രോഫി 2023ലെ ആദ്യ ടെസ്റ്റ് അതിവേഗം ആസന്നമായിരിക്കെ, 2020/21 പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ശാർദുൽ താക്കൂർ അന്നത്തെ മുഖ്യ പരിശീലകൻ രവി ശാസ്ത്രിയെ അനുസരിക്കാത്തതിന്റെ കാരണം ശ്രീധർ പറഞ്ഞു.

ശ്രീധർ തന്റെ ‘കോച്ചിംഗ് ബിയോണ്ട്: മൈ ഡേയ്സ് വിത്ത് ദി ഇന്ത്യൻ ക്രിക്കറ്റ് ടീം’ എന്ന പുസ്തകത്തിൽ ഹനുമ വിഹാരിയും ആർ അശ്വിനും കഴിഞ്ഞ ഓസ്‌ട്രേലിയൻ പരമ്പരയിലെ മൂന്നാം ടെസ്റ്റ് സമനിലയിലാക്കി രക്ഷിക്കാൻ അവസാന ദിവസം ബാറ്റ് ചെയ്യുമ്പോഴുള്ള ചായ ഇടവേളയിലെ സംഭാഷണത്തെക്കുറിച്ച് എഴുതി.

“വിഹാരിയും അശ്വിനും ചായ കുടിക്കാൻ വന്നു, അവരെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും ഞങ്ങൾ ഒത്തുകൂടിയപ്പോൾ തന്ത്രപരമായ ഒരു ചർച്ച നടന്നു. വിഹാരി തന്റെ ഹാംസ്ട്രിംഗ് പരിക്ക് കാരണം വലിഞ്ഞ് ഇരിക്കുകയായിരുന്നു, ലിയോണിനെ പോലെ ഒരു താരത്തെ നേരിടാൻ ആ സമയം അവന് ആകുമായിരുന്നില്ല. . അതിനിടെ അശ്വിൻ വേഗമേറിയ ബൗൺസർ ആക്രമണത്തിന് വിധേയനായി. അതിനാൽ, ലിയോണിനെതിരെ അശ്വിനും പേസറുമാർക്ക് എതിരെ വിഹാരിയും കളിക്കട്ടെ എന്ന തീരുമാനം വന്നു.

“ഇങ്ങനെ പ്ലാൻ അനുസരിച്ച് പോകുമ്പോൾ സിംഗിൾ ഇട്ടു.വിഹാരി ലിയോണിനെയും അശ്വിൻ പേസറുമാരെയും നേരിടുന്ന സ്ഥിതി എത്തി. രവി ശാസ്ത്രിക്ക് ദേഷ്യം വന്നു. ഷാർദുൽ താക്കൂറിനെ വിളിച്ചുവരുത്തി അദ്ദേഹം പറഞ്ഞു, ‘ഞാൻ പറയുന്നത് വളരെ ശ്രദ്ധയോടെ കേൾക്കൂ, അവരോട് ഇത് ആവർത്തിക്കൂ: എന്ത് സംഭവിച്ചാലും വിഹാരി ഫാസ്റ്റ് ബൗളർമാരെ കൈകാര്യം ചെയ്യും, അശ്വിൻ ലിയോണിനെ കളിക്കും .സിംഗിൾ എടുക്കുക, ഞാൻ പറയുന്ന രീതിയിൽ മാത്രം കളിക്കുക, മനസ്സിലായോ?’ ശാർദൂൽ പുഞ്ചിരിയോടെ ചിരിച്ചുകൊണ്ട്, ‘അതെ സർ’ എന്ന് പറഞ്ഞു, അശ്വിനായി ഒരു കുപ്പി വെള്ളവുമായി നടുവിലേക്ക് ഓടി ”അദ്ദേഹം കൂട്ടിച്ചേർത്തു.

ശാർദുൽ കോച്ചിനോട് എങ്ങനെ കള്ളം പറഞ്ഞുവെന്നതിനെക്കുറിച്ച് അദ്ദേഹം പിന്നീട് എഴുതി “രണ്ട് ബാറ്റർമാരുമായി കുറച്ച് വാക്കുകൾ കൈമാറി, അവൻ തിരികെ ഓടി. ‘നിങ്ങൾ എന്റെ സന്ദേശം കൈമാറിയോ?’ രവി അലറി. ‘അതെ സർ, തീർച്ചയായും ശാർദുൽ മറുപടി പറഞ്ഞു.

“വീരോചിതമായ സമനില നേടിയ ശേഷം യഥാർത്ഥ കഥ പുറത്തുവന്നു. ഷാർദുൽ വന്നപ്പോൾ ഡ്രസിങ് റൂമിൽ എന്താണ് പറയുന്നതെന്ന് അശ്വിൻ ചോദിച്ചു.

ശാർദൂൽ മറുപടി പറഞ്ഞു, ‘അവർ പലതും പറയുന്നുണ്ട്, പക്ഷേ നിങ്ങൾ വിഷമിക്കേണ്ട. നിങ്ങൾ നന്നായി ബാറ്റ് ചെയ്യുന്നു, അതേ കാര്യങ്ങൾ ചെയ്യുന്നത് തുടരുക. രവിയുടെ സന്ദേശം അവൻ കൈമാറിയില്ല; പകരം, ആ സമയത്ത് അവർ കേൾക്കാൻ ആഗ്രഹിക്കുന്നത് അദ്ദേഹം താരങ്ങളോട് കൃത്യമായി പറഞ്ഞു. രവി പറഞ്ഞത് പറഞ്ഞിരുനെങ്കിൽ അവർ ചിലപ്പോൾ സമ്മർദത്തിൽ ആകുമായിരുന്നു, അതിനാൽ സാഹചര്യങ്ങളിൽ ഏറ്റവും മികച്ചതെന്ന് അദ്ദേഹം കരുതിയ ഒരു സന്ദേശം കൈമാറി. അദ്ദേഹത്തിന് ഹാറ്റ്സ് ഓഫ്! ശ്രീധർ എഴുതി.

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പരമ്പര വിജയമായിരുന്നു ആ ബോർഡർ ഗവാസ്‌ക്കർ ട്രോഫി.