എന്നെ ചെന്നൈയിൽ എത്തിച്ചത് അയാൾ, ട്രോളന്മാരുടെ പ്രിയപ്പെട്ട ഇരയ്ക്ക് നന്ദി പറഞ്ഞ് പ്രശാന്ത് സോളങ്കി

ഐപിഎൽ 2022 സീസണിൽ മെൻ ഇൻ യെല്ലോ കണ്ടെത്തിയ ഭാവിയിലേക്ക് ഉള്ള നിക്ഷേപമെന്ന് പറയാൻ സാധിക്കുന്ന താരങ്ങളിൽ ഒരാളാണ് ലെഗ് സ്പിന്നർ പ്രശാന്ത് സോളങ്കി. ടീമിനകെ മോശം സീസൺ ആയിരുന്നെങ്കിലും കളിച്ച രണ്ട് ഗെയിമുകളിൽ മികച്ച പ്രകടനം നടത്താൻ താരത്തിന് സാധിച്ചിരുന്നു.

എന്നിരുന്നാലും, ഇത് ആദ്യമായല്ല പ്രശാന്ത് സോളങ്കി തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുന്നത്. ഒമ്പത് ലിസ്റ്റ് എ മത്സരങ്ങളിൽ മുംബൈയെ പ്രതിനിധീകരിച്ച് 21 വിക്കറ്റ് വീഴ്ത്തുകയും 2021ലെ വിജയ് ഹസാരെ ട്രോഫി കിരീടം നേടുന്നതിൽ ടീമിനെ സഹായിച്ചതും താരം തന്നെയാണ്.

ഇപ്പോഴിതാ താൻ എങ്ങനെ ചെന്നൈയിൽ എത്തിയെന്ന് പോറയുകയാണ് താരം- “ആ വർഷം ഷാർദുൽ ഭായ് സിഎസ്‌കെയ്‌ക്കൊപ്പം ആയിരുന്നു . വിജയ് ഹസാരെയുടെ രണ്ട് മത്സരങ്ങൾ കളിക്കാൻ അദ്ദേഹം ഞങ്ങളോടൊപ്പം വന്നു. ഞാൻ പന്തെറിയുന്നത് കണ്ട് അദ്ദേഹം എന്റെ പേര് സിഎസ്‌കെ മാനേജ്‌മെന്റിന് ശുപാർശ ചെയ്തു. ഒരു മാസത്തിന് ശേഷം ഐപിഎല്ലിന്റെ രണ്ടാം പാദം ദുബായിൽ നടക്കാനിരിക്കെ അതിനായി ചെന്നൈയുടെ വീഡിയോ അനലിസ്റ്റ് എന്നെ ബന്ധപ്പെട്ടു. നെറ്റ് ബൗളറായി വരാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു, ഉടനെ ഞാൻ ഉണ്ടെന്ന് പറഞ്ഞു.

“നെറ്റ് ബൗളർമാരായതിനാൽ തന്നെ പ്രധാന താരങ്ങളുടെ ഡ്രസിങ് റൂമിലേക്ക് പോകാൻ ഞങ്ങളെ അനുവദിച്ചില്ല. പക്ഷേ ഞങ്ങൾ ദുബായിൽ മത്സരങ്ങൾ കാണാൻ പോകുമായിരുന്നു. നല്ലഅന്തരീക്ഷമായിരുന്നു ടീമിൽ ഉണ്ടായിരുന്നത് . മറ്റ് ടീമുകളേക്കാൾ ഒരു മാസം മുമ്പാണ് ഞങ്ങൾ എത്തിയത. ഞങ്ങൾക്ക് ധാരാളം തുറന്ന നേടി സെക്ഷനുകൾ ഉണ്ടായിരുന്നു, അത് ഞങ്ങൾക്ക് വലിയ പാഠമായി.”

എന്തായാലും ആദ്യ സീസണിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റാൻ താരത്തിനായി.