ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ്- രാജസ്ഥാൻ റോയൽസ് പോരാട്ടം ആണ് നടക്കാൻ പോകുന്നത്. മുംബൈയെ സംബന്ധിച്ച് തുടർച്ചയായ 5 മത്സരങ്ങൾ ജയിച്ച് പ്ലേ ഓഫിന് തൊട്ടടുത്ത് നിൽക്കുകയാണ് ടീം ഇപ്പോൾ. രാജസ്ഥാനെ സംബന്ധിച്ച് ആകെ 3 ജയങ്ങൾ മാത്രം നേടിയ അവർ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് നിൽക്കുന്നത്. ഇന്ന് കൂടി തോറ്റാൽ ചെന്നൈക്ക് പിന്നാലെ പ്ലേ ഓഫ് എത്താതെ പുറത്താകുന്ന ടീമായി രാജസ്ഥാൻ മാറും.
വൈഭവ് സുര്യവൻഷി എന്ന മിടുക്കനായ യുവതാരത്തിന്റെ മികവിൽ ആണ് രാജസ്ഥാൻ കഴിഞ്ഞ മത്സരത്തിൽ ഗുജറാത്തിനെ തകർത്തെറിഞ്ഞ് ജയിച്ചുകയറിയത്. ടീമിനെ സംബന്ധിച്ച് പ്ലേ ഓഫിൽ എത്തി ഇല്ലെങ്കിൽ പോലും യുവതാരങ്ങൾക്ക് കൂടുതൽ അവസരം കൊടുക്കുക എന്നും അടുത്ത സീസണിലേക്ക് ടീമിനെ സെറ്റാക്കി എടുക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം ഇടുന്നത്. ഗുജറാത്തിനെതിരെ ഇറങ്ങുമ്പോൾ അവർ ഉയർത്തിയ കൂറ്റൻ സ്കോർ രാജസ്ഥാൻ പിന്തുടരില്ല എന്നാണ് ആദ്യം കരുതിയത് എങ്കിൽ ആ 209 റൺസ് ഞങ്ങൾക്ക് ഒരു സ്കോർ അല്ല എന്ന ആറ്റിട്യൂട്ടിൽ ആയിരുന്നു വൈഭവ്. വെറും 15 . 5 ഓവറിൽ പൂർത്തിയ റൺ ചെയ്‌സിൽ 35 പന്തിൽ നിന്നാണ് താരം സെഞ്ച്വറി നേട്ടത്തിൽ എത്തിയത്. ഒടുവിൽ 38 പന്തിൽ 101 റൺ നേടി മടങ്ങുമ്പോൾ സ്റ്റേഡിയം മുഴുവൻ യുവതാരത്തിനായി കൈയടിക്കുക ആയിരുന്നു.
അതേസമയം വൈഭവിനെ കളിയാക്കി അദ്ദേഹത്തിന്റെ പ്രായത്തെ ട്രോളി ബോക്‌സർ വിജേന്ദർ സിംഗ്.രംഗത്ത് എത്തിയിരിക്കുകയാണ്, കളിക്കാർ ക്രിക്കറ്റിലും പ്രായം കുറയ്ക്കാൻ തുടങ്ങിയോ എന്ന് വിജേന്ദർ സിംഗ് എക്‌സിൽ കുറിച്ചു. വൈഭവിന്റെ പ്രായം 14 തന്നെയാണോ അതിൽ കൂടുതൽ ഉണ്ടോ ചർച്ച നടക്കുകയാണ്. അതിനിടയിലാണ് കളിയാക്കൽ വന്നത്.
എന്തായാലും ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്ത് വന്നിരിക്കുന്നത്.
Bhai aaj kal umar choti ker ke cricket me bhe khelne lage 🤔
— Vijender Singh (@boxervijender) April 30, 2025
Read more