എന്താണ് രാജാസ്ഥൻ റോയൽസ് ഈ സീസണിൽ നേരിടുന്ന പ്രധാന പ്രശ്നം? കഴിഞ്ഞ നാളുകളിലൊക്കെ ഇന്ത്യൻ പ്രീമിയർ ലീഗിൽ സ്ഥിരതയോടെ പ്രകടനം കാഴ്ചവെച്ച ടീം ഈ സീസണിൽ ഇതുവരെ താളം കണ്ടെത്തിയിട്ടില്ല. നായകൻ സഞ്ജുവിന്റെ പരിക്കും, റിയാൻ പരാഗ് അടക്കം ഉള്ള പല മുൻനിര താരങ്ങളുടെ മോശം ഫോമും, ലേലത്തിൽ സംഭവിച്ച പാളിച്ചകളും ഒകെ ഇതിന് കാരണമായി നമുക്ക് പറയാം.
എന്തായാലും സാധാരണ ടീമുകൾക്ക് ഉണ്ടാകുന്ന ഇത്തരം പരിക്കും മോശം ഫോമിന്റെ പ്രശ്നവും മാത്രമല്ല ടീമിനെ കുഴപ്പിക്കുന്നത്. അവിടെ മാനേജ്മെന്റും ടീം നായകനായ സഞ്ജു സാംസണും തമ്മിൽ ഉള്ള തർക്കങ്ങളും ഈഗോ പ്രശ്നവും അടക്കം ഒരു വലിയ രീതിയിൽ ഉള്ള വിവാദങ്ങളാണ് ഉണ്ടായിരിക്കുന്നത്.
സീസണിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ ഇമ്പാക്ട് താരമായ ഇറങ്ങിയ സഞ്ജു വീണ്ടും നായകനായി തിരിച്ചെത്തി. അതിനിടയിൽ തുടർ തോൽവിയുമായി മുമ്പോട്ട് പോയ രാജസ്ഥാൻ നിരാശപ്പെടുത്തിയെങ്കിലും സഞ്ജു ഭേദപ്പെട്ട് നിന്നിരുന്നു. അപ്പോഴാണ് വീണ്ടും പരിക്കുപറ്റി സഞ്ജു പുറത്തായത്. അതോടെ വീണ്ടും പരാഗ് നായകനായി. എന്തായാലും മോശം പ്രകടനത്തിന് പിന്നാലെ രാജസ്ഥാൻ പുറത്തായപ്പോൾ അത് എല്ലാം പുറത്ത് നിന്ന് കാണാൻ ആയിരുന്നു സഞ്ജുവിന്റെ വിധി. എന്തായാലും ഇന്ന് പഞ്ചാബിനെതിരെയുള്ള മത്സരത്തിന് മുമ്പ് ഫിറ്റ്നസ് വീണ്ടെടുത്ത സഞ്ജു ടീമിന്റെ മോശം പ്രകടനത്തിൽ പറഞ്ഞത് ഇങ്ങനെ :
” ഒമ്പതാം സ്ഥാനത്തോ പത്താമതോ സ്ഥാനത്തോ പോരാട്ടം അവസാനിപ്പിക്കുന്നത് അംഗീകരിക്കാവുന്ന കാര്യമല്ല. ടീം മൂന്ന് ഡിപ്പാർട്മെന്റുകളിലും വളർന്നേ പറ്റൂ. അല്ലാതെ വിജയവഴിയിൽ എത്തില്ല.” അദ്ദേഹം പറഞ്ഞു.
എന്തായാലും ശേഷിക്കുന്ന മത്സരങ്ങൾ എല്ലാം ജയിച്ച് അഭിമാനത്തിൽ സീസൺ അവസാനിപ്പിക്കാൻ രാജസ്ഥാൻ ആഗ്രഹിക്കുന്നു. നിലവിൽ അവർ മൂന്ന് മത്സരങ്ങൾ മാത്രമാണ് ജയിച്ചിരിക്കുന്നത്.