അവനായി ലോകകപ്പിൽ കൈയടിക്കാൻ തയ്യാറാകുക ആരാധകരെ, ഇപ്പോൾ ട്രോളുന്നവർ എല്ലാം അവനെ വാഴ്ത്തിപ്പാടുന്ന ദിനങ്ങൾ വരുന്നു; ഇന്ത്യൻ താരത്തെക്കുറിച്ച് വസീം ജാഫർ

സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ട്രോളുകൾ നേരിടുന്ന താരമാണ് ഹാർദിക് പാണ്ഡ്യ. ഇന്ത്യൻ പ്രീമിയർ ലീഗ് പുതിയ സീസൺ ആരംഭിച്ച് മുംബൈ നായക സ്ഥാനത്ത് എത്തിയത് മുതൽ താരം ടാർഗറ്റ് ചെയ്യപ്പെടുകയാണ്. മുംബൈയുടെ പ്രകടനം മോശമായതും ബാറ്റർ എന്ന നിലയിലും ബോളർ എന്ന നിലയിലും ഹാർദിക് നിരാശപെടുത്തിയതും ട്രോളുകൾ കൂട്ടുന്നതിലേക്ക് നയിച്ചു. ഇർഫാൻ പത്താൻ അടക്കമുള്ള മുൻതാരങ്ങൾ താരത്തെ ഈ സീസൺ ലീഗ് തുടങ്ങിയത് മുതൽ കുറ്റപ്പെടുത്തുകയാണ്.

ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരായ ഇന്നലത്തെ തോൽവിക്ക് ശേഷം മുംബൈയുടെ പ്ലേ ഓഫിലേക്കുള്ള സാധ്യത ഏകദേശം അവസാനിക്കുകയും ചെയ്തു. മുംബൈയുടെ നായകസ്ഥാനം ഹാർദിക്കിന് നൽകാനുള്ള തീരുമാനം ദയനീയമായി പരാജയപ്പെട്ടു എന്നത് ഓരോ മത്സരം കഴിയുംതോറും അവസ്ഥ ദയനീയം ആക്കുന്നു. എന്നാൽ ഹാർദിക്കിന് പിന്തുണയുമായി വസീം ജാഫർ രംഗത്തെത്തിയിട്ടുണ്ട്.

2024 ലെ ഐസിസി ടി 20 ലോകകപ്പിൽ ഇന്ത്യക്കായി സ്റ്റാർ പ്ലെയർ പ്രകടനം നടത്തുമെന്നും വിമർശകർ അദ്ദേഹത്തെ അഭിനന്ദിക്കുമെന്നും അദ്ദേഹം പാണ്ഡ്യയോട് ശക്തമായി തുടരാൻ അഭ്യർത്ഥിക്കുകയും ചെയ്തു

“നിങ്ങൾ ആഗ്രഹിക്കുന്നത്രയും അദ്ദേഹത്തിൻ്റെ പ്രകടനത്തെ വിമർശിക്കുക, എന്നാൽ നിരന്തരമായി വ്യക്തിഗത ട്രോളിംഗുകളും ആക്രമണങ്ങളും കാണുന്നത് അങ്ങേയറ്റം നിരാശാജനകമാണ്. ശക്തമായി തുടരുക ഹാർദിക്, അടുത്ത മാസം നിങ്ങൾ ലോകകപ്പിൽ നിർണായക ഇന്നിങ്‌സുകൾ കളിക്കും, അതേ ആളുകൾ തന്നെ നിങ്ങളുടെ സ്തുതി പാടും, ”വസീം ജാഫർ എക്‌സിൽ എഴുതി.

Read more

വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലും നടക്കുന്ന ലോകകപ്പ് ടൂർണമെൻ്റിനുള്ള ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി ഹാർദിക്കിനെ നിയമിച്ചു.