'എനിക്കറിയില്ല ഇത് എന്തുതരം കോച്ചിംഗാണെന്ന്'; പാക് ക്രിക്കറ്റിനെ പരിഹസിച്ച് അഫ്രീദി

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ‘ഓണ്‍ലൈന്‍ കോച്ച്’ ആയി മുന്‍ കോച്ച് മിക്കി ആര്‍തര്‍ എത്തുമെന്ന സൂചനകള്‍ ശക്തമായിരിക്കെ പ്രതികരണവുമായി പാക് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. ഇത് എന്തുതരം പരിശീലനമാണെന്ന് തനിക്ക് മനസിലായില്ലെന്ന് അഫ്രീദി പരിഹാസ സ്വരത്തില്‍ പറഞ്ഞു.

എനിക്കറിയില്ല ഇത് എന്തുതരം കോച്ചിംഗാണെന്ന്. എന്താണ് ഇതിന്റെ പദ്ധതികളെന്നും അറിയില്ല. ദേശീയ ടീമിനായി ഒരു വിദേശ പരിശീലകന്റെ ഓണ്‍ലൈന്‍ കോച്ചിംഗ് എന്നത് മനസിലാക്കാന്‍ സാധിക്കുന്നില്ല. എന്തിനാണ് വിദേശ പരിശീലകന്‍? പാകിസ്ഥാനില്‍ തന്നെ നല്ല പരിശീലകരില്ലേ.

പാക് പരിശീലകരുടെ രാഷ്ട്രീയം കൂടി പിസിബി പരിഗണിക്കുമെന്ന് എനിക്കറിയാം. അതെല്ലാം മാറ്റി നിര്‍ത്തിയാണ് കാര്യങ്ങള്‍ കാണേണ്ടത്. അങ്ങനെ വന്നാല്‍ മികച്ച ടീമിനെ വാര്‍ത്തെടുക്കാന്‍ സാധിക്കും- അഫ്രീദി വ്യക്തമാക്കി.

സഖ്ലൈന്‍ മുഷ്താഖ് മുഖ്യ പരിശീലക സ്ഥാനം ഒഴിയുന്നതിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാന് ചാമ്പ്യന്‍സ് ട്രോഫി കിരീടം സമ്മാനിച്ച മിക്കി ആര്‍തറെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോ?ഗമിക്കുന്നത്.