ആ താരത്തെ 'സ്ലെഡ്ജ്' ചെയ്യാൻ ഇന്ത്യൻ ടീം ഭയപ്പെട്ടിരുന്നു; വെളിപ്പെടുത്തലുമായി മുൻ താരം

വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറയെ സ്ലെഡ്ജ് ചെയ്യാൻ ഇന്ത്യൻ ടീം ഭയപ്പെട്ടിരുന്നുവെന്ന് ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ലാറയെ ‘സ്ലെഡ്ജ്’ ചെയ്യില്ലെന്ന് വെസ്റ്റ് ഇൻഡീസ് പര്യടനത്തിനിടെ ഇന്ത്യൻ ടീം മുൻകൂട്ടി പദ്ധതിയിട്ടിരുന്നതായി ജിയോഹോട്ട്സ്റ്റാറിൽ സംസാരിക്കവേ ചോപ്ര ഓർമിച്ചു.

“സ്ലെഡ്ജിംഗ് മുൻകൂട്ടി ആസൂത്രണം ചെയ്തതായിരുന്നില്ല, പക്ഷേ ലാറയെ സ്ലെഡ്ജ് ചെയ്യില്ലെന്ന് പദ്ധതിയിട്ടിരുന്ന ഒരു സംഭവത്തെക്കുറിച്ച് എനിക്കറിയാം. ഞങ്ങൾ ലാറയുമായി കുഴപ്പമുണ്ടാക്കില്ല. ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനിടെയായിരുന്നു അത്,. ബ്രയാൻ ലാറയ്ക്ക് ആ പ്രഭാവലയം ഉണ്ടായിരുന്നു,” ചോപ്ര ഓർമ്മിച്ചു.

Pulkit Gupta's Blog

Read more

“ആ ഇന്ത്യൻ ടീം മീറ്റിംഗിൽ ഞങ്ങൾ അദ്ദേഹത്തെ തനിച്ചു വിടാൻ തീരുമാനിച്ചു. ആരും അദ്ദേഹത്തോട് ഒന്നും പറയില്ല, അത് സംഭവിക്കേണ്ടിവരുമ്പോൾ അദ്ദേഹം തന്നെ പുറത്താകും. എന്നാൽ നിങ്ങൾ അദ്ദേഹത്തെ പ്രകോപിപ്പിക്കുകയാണെങ്കിൽ, നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് നിങ്ങൾ ഉത്തരവാദിയാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു.