രാജ് നാരായണ്‍
1999-00 il ടീം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനു മുമ്പ് അന്നത്തെ BCCI തൊട്ട് മുന്‍ പ്രസിഡന്റ് ജസ്വന്ത് ലേലെ ഒരു വിവാദ പരാമര്‍ശം അല്ലെങ്കില്‍ പ്രെഡിക്ഷന്‍ നടത്തിയിരുന്നു…. നാം 3-0nu സീരീസ് തോല്‍ക്കുമെന്ന്…. അന്ന് ദേഷ്യം തോന്നിയെങ്കിലും പക്ഷെ പ്രവചനം അച്ചട്ടായി…. ഇന്ത്യ 3-0 സീരീസ് അടിയറവ് വച്ചു.. കാങാരുപടയോട്… ഓര്‍മ ശരിയാണെങ്കില്‍ നമ്മുടെ ഒരു തോല്‍വി ഇന്നിങ്‌സിനും 325 റണ്‍സിനും ആയിരുന്നു…. 2-0 nu ജയിച്ചു 3 മാച്ച് ഈസി ആയി കളിക്കാനിറങ്ങിയ ഓസ്‌ട്രേലിയയെ, സിഡ്‌നിയില്‍ സെക്കന്റ് ഇന്നിങ്‌സില്‍ അടിച്ചോടിച്ച ഒരു ബാറ്റര്‍ ഉണ്ടായിരുന്നു….
270+ എന്നാ ടീം ടോട്ടലില്‍ 167 റണ്‍സ് എടുത്ത ലക്ഷ്മണ്‍ എന്നൊരു യുവ താരം…. കൈക്കുഴ ബാറ്റിങ്ങില്‍ അസറിനു തുല്യമോ, അതിനു മേലോ സ്ഥാനം നല്‍കേണ്ട പ്ലയെര്‍…. അയാള്‍ അന്നവിടെ തുടങ്ങിവച്ചത് തോല്‍വിയില്‍ നിന്നാണെങ്കിലും…. പിന്നീട് ഉണ്ടായതൊക്കെ ചരിത്രം….
ഇന്ത്യന്‍ സീരീസ് കഴിഞ്ഞ് pak ന്റെ ഓസ്‌ട്രേലിയ സീരീസ്… റിസള്‍ട്ട് സെയിം ആയിരുന്നു അവര്‍ക്കും 3-0.. അങ്ങനെ ആശ്വമേധം തുടര്‍ന്ന ഓസ്‌ട്രേലിയ 2001 ആഹങ്കാരത്തോടെ വന്നു നമ്മുടെ രാജ്യത്തേക്ക്… തുടര്‍ച്ചയായ 15 വിജയത്തിന്റെ മേനി നടിച്ചും… മറ്റുള്ള ടീമിനെ പുച്ഛം കൊണ്ടും….ഇവിടെയും അവര്‍ക്ക് കാര്യങ്ങള്‍ അനുകൂലമെന്ന് ബോംബെ ടെസ്റ്റ് ജയിച്ചു കഴിഞ്ഞപ്പോള്‍ അവര്‍ കണക്കുകൂട്ടി….
1-0 നു കൊല്‍ക്കത്ത ടെസ്റ്റിന് അവര്‍ എത്തിയപ്പോള്‍ പൂ പറിക്കാവുന്ന ലാഘവമേ ഈ സീരീസ് ജയിക്കാന്‍ വേണ്ടതെന്നു ക്യാപ്റ്റന്‍ സ്റ്റീവ് വോക്ക് മനസില്‍ ഉണ്ടായിരുന്നുള്ളു… ടെസ്റ്റില്‍ ആദ്യ രണ്ടു ദിവസം അവര്‍ വിജയിക്കുക തന്നെ ചെയ്തു… ഫസ്റ്റ് ഇന്നിങ്‌സില്‍ ഇന്ത്യന്‍ ടീമിനെ 171 ഓള്‍ ഔട്ട് ആക്കി കൊണ്ടും,299-8 എന്നില്‍ നിന്ന് 445 റണ്‍സ് അടിച്ച ധൈര്യത്തിലും ഫോളോ ഓണ്‍ ചെയ്യിക്കാന്‍ വോ രണ്ടാമത് ആലോചിച്ചില്ല…. കാരണം ഗില്ലെസ്പി, എംസി, warne, കസ്പരോവിസ് ഒക്കെ ഉള്ളപ്പോള്‍ ഇന്ത്യന്‍ ബാറ്റര്‍സിനെ ചുരുട്ടി കൂട്ടാമെന്ന് ??കരുതിപോയി….
274 റണ്‍സ് കടമായി ഇറങ്ങിയ നമ്മള്‍, 3 ആം ദിനം കളി അവസാനിക്കുമ്പോള്‍ 234-4 റണ്‍സ്…. 40 റണ്‍സ് ഇനിയും വേണം ലീഡ് ഒഴിവാക്കാന്‍….. പിന്നീട് ഉണ്ടായത് ചരിത്രം…. നാലാം ദിനം ഓസ്‌ട്രേലിയക്ക് ഒരു വിക്കറ്റ് പോലും മാത്രമല്ല, ലക്ഷ്മണിന്റെയും ദ്രാവിഡിന്റെയും പടയോട്ടത്തിനു മുന്നില്‍ നോക്കി നില്‍ക്കാനേ കങ്കാരുപ്പടക്ക് സാധിച്ചുള്ളൂ. അവസാനം ഫിഫ്ത് ഡേ ജയിക്കാന്‍ 391 റണ്‍സ് എന്ന ലക്ഷ്യം പിന്തുടര്‍ന്ന ഓസ്സിസ്…. അവസാന സേഷനില്‍, ഭാജിയോടും, ബാറ്റിംഗില്‍ ഫോം ആയില്ലെങ്കിലും… സച്ചിന്റെ സ്പിന്നിനു മുന്‍പിലും കങ്കാരുപ്പട കീഴടങ്ങി… ലാസ്റ്റ് സേഷനില്‍ 7 വിക്കെറ്റ് വീഴ്ത്തി, നാം ഓസ്‌ട്രേലിയക്ക് നല്ലൊരു ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുത്തു….ജയിക്കാന്‍ ഉറപ്പിച്ച് ഇറങ്ങിയ ഓസ്‌ട്രേലിയക്ക് തങ്ങളുടെ ആദ്യ തോല്‍വി അതും ഇന്ത്യയെ തോല്‍പ്പിച്ച് തുടങ്ങിയ ആ ഒരു വിന്നിങ്ങ് സ്ട്രീക്ക്, നഷ്ടപ്പെടുത്തുന്നതിന്റെ ഒരു സൗന്ദര്യം നമ്മള്‍ ഇന്ത്യന്‍സ് തന്നെ നന്നായി എന്‍ജോയ് ചെയ്തു…. പിന്നീട് ചെന്നൈയില്‍ സീരീസ് വിക്ടറി തന്നെ നേടി,സച്ചിന്റെ സെഞ്ച്വറി,ഭാജി എന്നിവര്‍ കൂടി ഓസ്‌ട്രേലിയ പരാജയത്തിന്റെ കൈപ്പുനീര് ഒരിക്കല്‍ കൂടി രുചിപ്പിച്ചു.. അതും 3 വര്‍ഷത്തെ ആദ്യ സീരീസ് തോല്‍വിക്ക് ഒപ്പം …
അങ്ങനെ എത്രയെത്ര വെരി വെരി സ്‌പെഷ്യല്‍ (VVS)ഇന്നിംഗ്‌സുകള്‍. 2003 അഡലൈഡില്‍ ദ്രാവിഡ് ആയി 303 റണ്‍സ് പാര്‍ട്ണഷിപ്… 160+ score, സിഡ്‌നിയില്‍, 167…ടീം സ്‌കോര്‍ 705-6, അതു കഴിഞ്ഞു CB tri സീരിസില്‍ … സിമ്പബ്വെ ഉള്‍പ്പെടെ… 4 മാച്ചില്‍ 3 സെഞ്ച്വറി അടിച്ച vvs ന്റെ പെര്‍ഫോമന്‍സ് ആര്‍ക്ക് മറക്കാന്‍ പറ്റും….
2003 വേള്‍ഡ് കപ്പില്‍ അന്നത്തെ 3D പ്ലയെരായ ദിനേശ് മോംഗിയ ഇല്ലായിരുന്നെങ്കില്‍, ചിലപ്പോ സ്വതസിദ്ധമായ സപ്പോര്‍ട്ട് കൊടുത്ത്, വേള്‍ഡ് കപ്പ് ഫൈനലില്‍ സേവാഗിനൊപ്പം ഒരറ്റത്ത് വിജയ റണ്‍സിനു വേണ്ടി നമ്മുടെ ടീമില്‍ ഉണ്ടായിരുന്നേനെ… 2006 SA series… 2008Aus series, 2010-11 ഓസ്‌ട്രേലിയുടെ ഇന്ത്യന്‍ സീരീസ്…. അങ്ങനെ അങ്ങനെ എത്രയെത്ര ഇന്നിംഗ്‌സുകള്‍…
പ്രിയപ്പെട്ട ലക്ഷ്മണ്‍ …. താങ്കള്‍ക്ക് ഒരു വിരമിക്കല്‍ മത്സരം പോലും BCCI തന്നില്ലെങ്കിലും…. മേല്പറഞ്ഞ ഇന്നിങ്‌സു കളിലൂടെയെല്ലാം താങ്കള്‍ ക്രിക്കറ്റ് ആരാധകരുടെയെല്ലാം മനസ്സില്‍ നോട്ട് ഔട്ട് ആയി നിലനില്‍ക്കുന്നു…. താങ്കള്‍ വിരമിച്ചിട്ട് ഈ പന്ത്രണ്ടാം വര്‍ഷവും, താങ്കള്‍ക്ക് ഒരു പകരക്കാരന്‍ ഇല്ലാത്ത…. അല്ലെങ്കില്‍ പകുതി കഴിവ് ഉള്ളൊരു പ്ലയെറെ കണ്ടെത്താന്‍ സാധിച്ചില്ലാത്ത ടീം ഇന്ത്യയുമായി, താങ്കള്‍ നല്‍കിയ ഒരുപാട് നല്ല ഓര്‍മകളോടെ….. ഒരുപാട് നല്ല പ്രതീക്ഷയോടെ, ഒരു പുനര്‍ജന്മത്തിനായ് കാത്തിരിക്കുന്നു…
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍