ഫോമിലേക്ക് തിരിച്ചെത്താന്‍ ആ ഇന്ത്യന്‍ താരത്തിന്‍റെ മാതൃക പിന്തുടരൂ.., ബാബറിന് ഉപദേശവുമായി മുഷ്താഖ് അഹമ്മദ്

ഓസ്ട്രേലിയയില്‍ പര്യടനം നടത്തുന്ന പാകിസ്ഥാന്‍ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ തുടര്‍ച്ചയായി തോല്‍വി ഏറ്റുവാങ്ങി. അങ്ങനെ 1995നു ശേഷം തുടര്‍ച്ചയായി 28-ാം വര്‍ഷവും ഓസ്ട്രേലിയന്‍ മണ്ണില്‍ തങ്ങളുടെ 16-ാം മത്സരത്തില്‍ തോറ്റ പാകിസ്ഥാന്‍, ജനുവരി 3-ന് തുടങ്ങുന്ന അവസാന മത്സരത്തില്‍ ജയിച്ച് വൈറ്റ്വാഷ് ഒഴിവാക്കാനാണ് ശ്രമിക്കുന്നത്.

2017ല്‍ അരങ്ങേറ്റം കുറിക്കുകയും 2019 മുതല്‍ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്ത ബാബര്‍ അസം ഇന്ത്യയുടെ വിരാട് കോഹ്ലിയെക്കാള്‍ മികച്ചവനാണെന്ന് പാക്കിസ്ഥാനില്‍ നിന്നുള്ളവര്‍ ആഘോഷിച്ചു. എന്നിരുന്നാലും, സിംബാബ്വെ, നേപ്പാള്‍ തുടങ്ങിയ ദുര്‍ബല ടീമുകള്‍ക്കെതിരെയാണ് അദ്ദേഹം മതിപ്പുളവാക്കുന്ന പ്രകടനം കാഴ്ചവെച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പിലും ലോകകപ്പിലും പാകിസ്ഥാന്റെ തോല്‍വിയുടെ പ്രധാന കാരണവും ബാബറിന്റെ മോശം ഫോമായിരുന്നു.

ലോകകപ്പില്‍ പ്രത്യേകിച്ചും അഫ്ഗാനിസ്ഥാനെതിരെ ആദ്യമായി നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ പാകിസ്ഥാന്‍ ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ എട്ടാം തവണയും ഇന്ത്യയോട് പരാജയപ്പെട്ടു. അങ്ങനെ ആ പരാജയങ്ങള്‍ക്ക് കാരണക്കാരനായ ബാബര്‍ അസം ക്യാപ്റ്റന്‍ സ്ഥാനങ്ങളില്‍ നിന്നും രാജിവെക്കുന്നതായി പ്രഖ്യാപിച്ചു.

എന്നിരുന്നാലും, ഈ ഓസ്ട്രേലിയന്‍ ടെസ്റ്റ് പരമ്പരയിലും താരം മോശം പ്രകടനം തുടരുകയാണ്. ഈ സാഹചര്യത്തില്‍, മോശം ഫോമില്‍ വലഞ്ഞപ്പോള്‍ 2019 ന് ശേഷം താല്‍ക്കാലിക ഇടവേള എടുത്ത് വിരാട് കോഹ്ലിയെ മാതൃകയാക്കി ബാബറും കളില്‍നിന്ന് അല്‍പ്പം ഇടവേളയെടുക്കണെന്ന് പാക് മുന്‍ താരം മുസ്താഖ് അഹമ്മദ് താരത്തെ ഉപദേശിച്ചു.

ഞങ്ങള്‍ ലോകമെമ്പാടും പരിശീലനം നല്‍കുന്നു. ഒരു കളിക്കാരനെ മാനസികമായി ബാധിച്ചുവെന്ന് തോന്നുമ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തിന് 2-3 മത്സരങ്ങളില്‍ വിശ്രമം നല്‍കും. അതുപോലെ വിരാട് കോഹ്ലി ഫോമിലല്ലാതെ ഇടറിയപ്പോള്‍ വിശ്രമത്തിലായിരുന്നു. അതിന് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ താരം ഇപ്പോള്‍ പ്രശ്നങ്ങളൊന്നും നേരിട്ടിട്ടില്ല. അതുപോലെ ബാബറും ഒരു ബ്രേക്ക് എടുക്കണം- മുഷ്താഖ് അഹമ്മദ് നിര്‍ദ്ദേശിച്ചു.