ട്വന്റി20 ലീഗ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി ; കറാച്ചി സ്‌റ്റേഡിയത്തില്‍ കമന്ററി ബോക്‌സില്‍ വന്‍ തീപിടുത്തം

പാകിസ്താന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ പന്തെറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ സുരക്ഷാ ഭീഷണി ഉയര്‍ത്തി കറാച്ചി നാഷണല്‍ സ്‌റ്റേഡിയത്തില്‍ വന്‍ തീപ്പിടുത്തം. സ്‌റ്റേഡിയത്തിലെ കമന്ററി ബോക്‌സിലും മറ്റുമാ തീപിടുത്തം ഉണ്ടായിരിക്കുന്നത്. പിഎസ്എല്ലില്‍ കളിക്കുന്ന കറാച്ചി കിംഗ്‌സ് ഉള്‍പ്പെടെയുള്ള അനേകം ടീമുകളുടെ ഹോം സ്‌റ്റേഡിയമാണ്. പാകിസ്താന്‍ ട്വന്റി20 ലീഗായ പാകിസ്താന്‍ സൂപ്പര്‍ലീഗ് വ്യാഴാഴ്ച തുടങ്ങാനിരിക്കെയാണ് തീപിടുത്തം ആശങ്കയായിരിക്കുന്നത്.

കറാച്ചി കിംഗ്‌സും മുള്‍ട്ടാന്‍ സുല്‍ത്താനും തമ്മിലാണ് ഉദ്ഘാടന മത്സരം നിശ്്ചയിച്ചിരിക്കുന്നത്. തീപിടുത്തത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പവര്‍ലൈനില്‍ ഉണ്ടായിരിക്കുന്ന ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാം കാരണമെന്നാണ് പ്രാഥമിക സൂചനകള്‍ ഇതോടെ ഫയര്‍ഫോഴ്‌സിന്റെ വാഹനവും ജീവനക്കാരെയും ഇവിടെ വിന്യസിപ്പിച്ചിട്ടുണ്ടെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും പ്രതികരിച്ചിട്ടുണ്ട്. അതേസമയം കോവിഡ് ആശങ്കയില്‍ ആയിരിക്കുന്ന ലീഗിന് ചെറിയരീതിയിലെങ്കിലും തിരിച്ചടിയാണ് പുതിയ സംഭവം.

സ്‌റ്റേഡിയത്തിന്റെ മൂന്നാം നിലയിലാണ് കമന്ററിബോക്‌സ്. 15 കളികളോളം ഈ സ്‌റ്റേഡിയത്തില്‍ നടക്കുന്നുണ്ട്് ബാക്കി മത്സരങ്ങള്‍ ലാഹോറിലാണ്. ഫെബ്രുവരി 27 വരെയാണ് മത്സരങ്ങള്‍. ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തിന് മുമ്പ് അഞ്ചു സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്കും മൂന്ന് കളിക്കാര്‍ക്കും കോവിഡും റിപ്പോര്‍ട്ട് ചെയ്്തിട്ടുണ്ട്. രണ്ടു ദശകത്തിന് ശേഷം ഓസ്‌ട്രേലിയന്‍ ടീമും പാകിസ്താനില്‍ പര്യടനത്തിനായി തയ്യാറെടുക്കുകയാണ്. അതേസമയം അനേകം കളിക്കാനാണ് സുരക്ഷാ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.