IPL 2024: നിയമത്തെ പഴിച്ചിട്ട് കാര്യമില്ല, കഴിവുള്ളവർ ഏത് പിച്ചിലും വിക്കറ്റെടുക്കും; ആവേശ് ഖാൻ പറയുന്നത് ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 17-ാം സീസൺ എല്ലാ മത്സരങ്ങളും തന്നെ ഹൈ സ്കോറിന് മത്സരങ്ങളാണ്. മിക്കവാറും എല്ലാ കളികളിലും ടീമുകൾ 200 പ്ലസ് സ്കോർ ചെയ്യുന്നു. ഐപിഎൽ 2024ൽ നേടിയ ഹൈദരാബാദ് നേടിയ 287/3 റെക്കോഡ് പുസ്തകത്തിൽ ഇടം നേടുന്ന കാഴ്ചയും ഈ സീസണിൽ കണ്ടു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിംഗ്‌സ് 262 റൺസ് പിന്തുടർന്നു. ഇത് ടി 20 യിലെ ഏറ്റവും വലിയ റെക്കോഡ് ചെയ്‌സ് ആണ്. ബുംറയും ചാഹലും ഒഴികെ ഈ സീസണിൽ പന്തെറിയുന്ന പല ബോളര്മാരും നല്ല രീതിയിൽ പ്രഹരം ഏറ്റുവാങ്ങുമ്പോൾ അത് ഇന്ത്യൻ ക്രിക്കറ്റിന് നൽകുന്നത് അത്ര നല്ല ശുഭസൂചന അല്ല. ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുള്ളത്‌ എല്ലാ ബോളര്മാരെയും തല്ലി പതം വരുത്തുമ്പോൾ കാര്യങ്ങൾ ഇങ്ങനെ പോയാൽ ശരിയാകില്ല എന്ന് ആരാധകരും പറയുന്നു. ഈ സീസൺ മത്സരങ്ങളുടെ നിലവാരത്തെയും ബോളര്മാര്ക്ക് റോൾ ഇല്ലാത്ത സീസണെയും പലരും കളിയാക്കുന്നുണ്ട് . എന്നാൽ, ഉയർന്ന സ്‌കോറിങ് മത്സരങ്ങൾക്ക് ഒഴികഴിവ് പറയുന്നതിൽ അർത്ഥമില്ലെന്ന് രാജസ്ഥാൻ റോയൽ പേസർ അവേഷ് ഖാൻ പറഞ്ഞു.

സഞ്ജു സാംസണിൻ്റെ നേതൃത്വത്തിലുള്ള ടീം 197 റൺസ് പിന്തുടർന്ന ലഖ്‌നൗവിൽ എൽഎസ്‌ജിക്കെതിരായ ആർആർ വിജയത്തിന് ശേഷം സംസാരിച്ച ആവേശ് പറയുന്നത് ഇങ്ങനെയാണ്:

“വിക്കറ്റ്, ഇംപാക്റ്റ് പ്ലെയർ റൂൾ, ചെറിയ ബൗണ്ടറികൾ എന്നിവയെക്കുറിച്ച് നിങ്ങൾക്ക് പരാതിപ്പെടാൻ കഴിയില്ല. ഒഴികഴിവുകൾക്കായി തിരയുന്നതിൽ അർത്ഥമില്ല. നല്ല പന്തിൽ ബൗണ്ടറി നേടുന്നതിൽ എനിക്ക് വിഷമമില്ല. ഒരു ബൗളർ എന്ന നിലയിൽ നിങ്ങൾ സ്വയം പിന്തുണച്ചാൽ, 14 മത്സരങ്ങളിലും നിങ്ങൾക്ക് നന്നായി പന്തെറിയാനാകും. നിങ്ങൾ റണ്ണിനായി അടിക്കപ്പെടുന്ന സമയങ്ങളുണ്ട്, പക്ഷേ നിങ്ങൾ അത് അംഗീകരിച്ച് മുന്നോട്ട് പോകണം, അപ്പോഴാണ് നിങ്ങൾക്ക് ഐപിഎല്ലിൽ മികച്ച പ്രകടനം നടത്താൻ കഴിയുക, ”അവേഷ് ഖാൻ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.

രാജസ്ഥാൻ്റെ ബൗളിംഗ് ഗ്രൂപ്പിനെക്കുറിച്ച് പറയുമ്പോൾ, ലീഗിലെ ഏറ്റവും മികച്ച ഒന്നായി അവേഷ് അതിനെ ലേബൽ ചെയ്തു. ”ട്രെൻ്റ് ബോൾട്ട് പവർപ്ലേ ഓവറുകളിൽ വിക്കറ്റുകൾ വീഴ്ത്തുന്നു. സന്ദീപ് ശർമ്മ മികച്ച പ്രകടനമാണ് നടത്തുന്നത്. മധ്യ ഓവറുകളിൽ ഞങ്ങൾ കൂടുതൽ മെച്ചപ്പെടണം.” അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരത്തിലേക്ക് വന്നാൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്‌നൗ 197 റൺസ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാൽ രാജസ്ഥാൻ 19 ഓവറൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.ക്യാപ്റ്റൻ സഞ്ജു 33 പന്തിൽ 71 റൺസെടുത്ത് തിളങ്ങിയപ്പോൾ 34 പന്തിൽ 52 റൺസുമായി പുറത്താവാതെ നിന്ന ധ്രുവ് ജുറലിന്റെ ഇന്നിംഗ്‌സും എടുത്തുപറയണം. ഇരുവരും കൂട്ടിചേർത്ത 121 റൺസ് വിജയത്തിൽ നിർണായകമായി.