നാൽപ്പത്തിയേഴാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ‘ആട്ടം’ സ്വന്തമാക്കി. ആനന്ദ് ഏകർഷി തന്നെയാണ് മികച്ച സംവിധായകനുള്ള പുരസ്കാരവും സ്വന്തമാക്കിയത്.
ഗരുഡൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് ബിജു മേനോനും, പൂക്കാലം എന്ന ചിത്രത്തിലെ പ്രകടനത്തിന് വിജയരാഘവനും മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടു. ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിലെ പ്രകടനത്തിന് ശിവദ, ആട്ടം എന്ന ചിത്രത്തിലെ പ്രകടനത്തിന് സറിൻ ഷിഹാബ് എന്നിവരാണ് മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത്.
സമഗ്ര സംഭാവനകൾക്കുള്ള പുരസ്കാരം നടനും, സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് സമ്മാനിക്കും.ഡോ. ജോർജ് ഓണക്കൂർ ചെയർമാനും തേക്കിൻകാട് ജോസഫ്, എ ചന്ദ്രശേഖർ, ഡോ. അരവിന്ദൻ വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്.
മികച്ച രണ്ടാമത്തെ ചിത്രം- തടവ് (നിർമ്മാണം- പ്രമോദ് ദേവ്, ഫാസിൽ റസാഖ്)
മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ-ഫാസിൽ റസാഖ് (ചിത്രം- തടവ്)
മികച്ച സഹനടൻ: കലാഭവൻ ഷാജോൺ (ഇതുവരെ, ആട്ടം), ഷെയ്ൻ നിഗം (ആർഡിഎക്‌സ്, വേല)
മികച്ച സഹനടി : കെ പി എ സി ലീല (പൂക്കാലം, പൂവ്)
മികച്ച ബാലതാരം : നസീഫ് മുത്താലി (ചാമ), ആവണി ആവൂസ് (കുറിഞ്ഞി)
മികച്ച തിരക്കഥ : വി സി അഭിലാഷ് (പാൻ ഇന്ത്യൻ സ്റ്റോറി)
മികച്ച ഗാനരചയിതാവ് : കെ.ജയകുമാർ (ഇതുവരെ, ഴ, അച്ഛനൊരു വാഴ വച്ചു)
മികച്ച സംഗീത സംവിധാനം : അജയ് ജോസഫ് (ആഴം)
മികച്ച പശ്ചാത്തല സംഗീതം : എബി ടോം (അവൾ പേർ ദേവയാനി)
മികച്ച പിന്നണി ഗായകൻ : മധു ബാലകൃഷ്ണൻ (ഗാനം – കാഞ്ചന കണ്ണെഴുതി… ,ചിത്രം- ഞാനും പിന്നൊരു ഞാനും)
മികച്ച പിന്നണി ഗായിക : മൃദുല വാരിയർ (ഗാനം- കാലമേ….,ചിത്രം – കിർക്കൻ)
മികച്ച ഛായാഗ്രാഹകൻ : അർമോ (അഞ്ചക്കള്ളകോക്കൻ)
മികച്ച ചിത്രസന്നിവേശകൻ : അപ്പു ഭട്ടതിരി (റാണി ദ് റിയൽ സ്റ്റോറി)
മികച്ച ശബ്ദലേഖകൻ: ആനന്ദ് ബാബു (ഒറ്റമരം, റിഥം, വിത്തിൻ സെക്കൻഡ്‌സ്)








