കാണിച്ചതെല്ലാം മണ്ടത്തരം, ഇതിനേക്കാൾ ഭേദം അയാൾ; വിമർശനവുമായി സഹീർ ഖാൻ

വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ഐ പരമ്പരയിലെ ഉദ്ഘാടന മത്സരത്തിൽ യുസ്‌വേന്ദ്ര ചാഹലിന് തന്റെ നാല് ഓവറുകളുടെ മുഴുവൻ ക്വാട്ട നൽകാതെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ തന്ത്രങ്ങൾ പിഴച്ചെന്ന് സഹീർ ഖാൻ പറയുകയാണ്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ ഏഴ് വിക്കറ്റ് തോൽവി ഏറ്റുവാങ്ങിയതിന് ശേഷം Cricbuzz-ൽ സംസാരിച്ച സഹീർ ഖാൻ, ചാഹലിനെ പോലെ ഒരു താരം ഉള്ളപ്പോൾ ഇന്നിങ്സിന്റെ രണ്ടാം പകുതിയിൽ എടുത്ത് തീരുമാനങ്ങൾ പാളി പോയെന്നും താരം എറിഞ്ഞിരുനെങ്കിൽ ആഫ്രിക്കയെ വരിഞ്ഞുമുറുക്കുമായിരുന്നു എന്നും സഹീർ ഖാൻ പറയുന്നു.

“യുസ്‌ദേന്ദ്ര ചാഹലിന്റെ ഓവറുകളുടെ മുഴുവൻ ക്വാട്ടയും ഉപയോഗിക്കാത്തത് തീർച്ചയായും ഋഷഭ് പന്ത് ചെയ്ത മണ്ടത്തരമാണ്. കൂടാതെ ടീം മാനേജ്‌മെന്റും അതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. ആദ്യത്തെ ഓവർ മോശമായി എറിഞ്ഞാലും തിരിച്ചുവരാനുള്ള കഴിവ് താരത്തിനുണ്ട്.”

“നിങ്ങളുടെ കൈയ്യിൽ ഉആയിരുന്നു കാര്യങ്ങൾ എല്ലാം. ഒരുപക്ഷെ അക്സർ പട്ടേലിന്റെ അവസാന ഓവർ പന്തിന് സ്പിൻ ഇപ്പോൾ ഒരു ഓപ്ഷനല്ലെന്ന സൂചന നൽകിയിരിക്കാം. എന്നാൽ ചാഹലിന്റെ കഴിവ് അതിനേക്കാൾ വലുതാണ്.”

എന്തായാലും വലിയ വിമർശനമാണ് പന്ത് ഇപ്പോൾ നേരിടുന്നത്.