ലോകം മുഴുവൻ അംഗീകരിച്ചാലും കുറ്റം പറയാൻ ഒരു മലയാളിയുണ്ടാകും

റെയ്‌ഡോ ജേക്കബ്

സംഗ പറഞ്ഞു സഞ്ജു ഏറ്റവും മികച്ചവൻ, ഇർഫാൻ പത്താൻ പറഞ്ഞു സഞ്ജു സ്പെഷ്യൽ ക്യാപ്റ്റൻ.
കൃത്യമായ ക്രിക്കറ്റ്‌ നിരീക്ഷണം നടത്തുന്ന വസിം ജാഫർ പറയുന്നു സഞ്ജു ഈ ടൂർണെമെന്റിൽ ഏറ്റവും മികച്ച ഇമ്പാക്ട് ഉണ്ടാക്കിയ ക്യാപ്റ്റൻ.

ദീപ് ദാസ് ഗുപ്ത പറയുന്നു കളിക്കാരൻ എന്ന നിലയിലും ക്യാപ്റ്റൻ എന്ന നിലയിലും സഞ്ജു മികച്ചവൻ എന്ന്.
ക്രിക്കറ്റ്‌ ലോകം അവന്റെ കഴിവുകളെ തിരിച്ചറിഞ്ഞു തുടങ്ങി. ക്യാപ്റ്റൻ, ടീമിലെ ആഗ്രസ്സീവ് ബാറ്റസ്മാൻ, കീപ്പർ എന്നീ മൂന്നു റോളുകളും ഭംഗിയായി കൈകാര്യം ചെയ്യുന്നു. മാൻ മാനേജ്മെന്റ് ഗംഭീരമായി ചെയ്യുന്നു. തന്റെ കളിക്കാരുടെ വീഴ്ചകളിൽ അവരെ പിന്തുണച്ചു കരുത്തരാക്കുന്നു (മക്കോയി,പ്രസിദ്ധ് ), വിജയത്തിന്റെ അവകാശം എല്ലാവർക്കും വീതിച്ചു നൽകുന്നു.

നാഷണൽ ലെവലിൽ ഉള്ള ക്രിക്കറ്റ് നിരുപണങ്ങളിലെ കമെന്റ് ശ്രദ്ധിച്ചാൽ നോർത്ത് ഇന്ത്യക്കാർ അവനെ ഇഷ്ടപെടുന്നു. ഏതാണ്ട് 6000കോടി മാർക്കറ്റ് ക്യാപിറ്റലൈസേഷൻ ഉള്ള രാജസ്ഥാൻ മാനേജ്മെന്റ് ഇത് നേരത്തെ മനസിലാക്കി തങ്ങളുടെ പദ്ധതിയുടെ ഭാഗമാക്കി സഞ്ജുവിനെ മാറ്റി. ലോകത്തിലെ ഏറ്റവും വലിയ T20 ലീഗിൽ തന്റെ ടീമിനെ ഫൈനലിൽ എത്തിച്ച ക്യാപ്റ്റൻ.

പക്ഷെ ഇത് വരെ ഓലമടൽ കൊണ്ട് പോലും ക്രിക്കറ്റ്‌ കളിക്കാത്ത മലയാളികൾക്ക് അവൻ വെറും കണ്ടം ക്രിക്കറ്റ്‌ കളിക്കാരൻ, മലയാളി പൊളിയാ അല്ലേ.

 

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാർ