ഐപിഎലിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ ചെന്നൈക്കായി വെടിക്കെട്ട് പ്രകടനവുമായി സഞ്ജു സാംസൺ. 56 പന്തുകളിൽ 15 ഫോറുകളും 4 സിക്സും അടക്കം 115* റൺസ് നേടി സെഞ്ചുറി തികച്ചു. നാളുകൾ ഏറെയായി മോശം ഫോമിൽ നിന്ന സഞ്ജുവിന്റെ തിരിച്ച് വരവിൽ ആരാധകർ ഡബിൾ ഹാപ്പിയാണ്. ഡൽഹി ക്യാപിറ്റൽസിനു വിജയ ലക്ഷ്യം 213 റൺസ്.
അര്‍ധ സെഞ്ചുറി പ്രകടനത്തോടെ ആയുഷ് മാത്രെയും സഞ്ജുവിന് മികച്ച പിന്തുണ നല്കി. 36 പന്തില്‍ 59 റൺസെടുത്താണ് ആയുഷ് പുറത്തായത്. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ് 15 റണ്‍സെടുത്ത് പുറത്തായപ്പോൾ ശിവം ദുബെ (10 പന്തില്‍ 20) സഞ്ജുവിനൊപ്പം പുറത്താവാതെ നിന്നു.
ഇരുടീമുകളും മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. ചെന്നൈയുടെ സൂപ്പര്‍ താരം ഡെവാള്‍ഡ് ബ്രെവിസ് ടീമിലേക്ക് തിരിച്ചെത്തി. മാറ്റ് എഡ്വെര്ഡ്സിന് പകരം ഗുര്‍ജപ്നീത് സിങ്ങും ഇലവനിലെത്തി.
Read more
ഡല്‍ഹിയിലും രണ്ട് മാറ്റങ്ങളുണ്ട്. വിപ്രജ് നിഗത്തിന് പകരം മുഹമ്മദ് നബിയും നിതീഷ് റാണയ്ക്ക് പകരം അശുതോഷ് ശര്‍മയും ഇലവനിലെത്തി. ഇന്ന് നടക്കുന്ന മത്സരത്തിൽ ചെന്നൈക്ക് വിജയം അനിവാര്യമാണ്. ഐപിഎൽ തുടങ്ങിയിട്ട് ഇത് വരെയായി ചെന്നൈക്ക് വിജയിക്കാൻ സാധിച്ചിട്ടില്ല. തോറ്റാൽ പ്ലെഓഫ് സാധ്യതകൾക്ക് നിറം മങ്ങും.







