അധികാരമില്ലെന്ന് കരുതി എതിർക്കില്ല, സിൽവർ ലൈൻ ഇല്ലാതാക്കിയതിൽ യുഡിഎഫ് മാപ്പ് പറയണം: എം വി ഗോവിന്ദൻ

കേരളത്തിന് അതിവേഗ റെയിൽ പദ്ധതി കേരളത്തിന് വേണമെന്നും സിൽവർ ലൈൻ ഇല്ലാതാക്കിയതിൽ യുഡിഎഫ് മാപ്പ് പറയണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. അധികാരത്തിൽ നിന്ന് പുറത്തുപോയെന്ന് കരുതി അതിവേഗ റെയിൽ പദ്ധതിയെ രാഷ്ട്രീയ കാരണങ്ങളാൽ സിപിഎം എതിർക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

അതിവേഗ റെയിൽ പദ്ധതി കേരളത്തിൽ വേണം. പദ്ധതി വരണം എന്നതാണ് സിപിഎമ്മിന്റെ എക്കാലത്തേയും നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ പദ്ധതി പ്രഖ്യാപിക്കും മുൻപേ സിൽവർ ലൈൻ പദ്ധതി ഇല്ലാതാക്കിയതിൽ കേരള ജനതയോട് സർക്കാർ മാപ്പ് പറയണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു.

Read more

കേരളത്തിന്റെ വികസനത്തിന് അതിവേഗ റെയിൽ പദ്ധതി അത്യാവശ്യമാണെന്ന നിലപാടിൽ സിപിഎം ഉറച്ചുനിൽക്കുന്നു. ഭരണം മാറിയാലും അതിവേഗ റെയിൽ പദ്ധതിയെ തള്ളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.