ഇംഗ്ലണ്ട് അത് പറഞ്ഞു, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ കൈയടി

മുംബൈ ഇന്ത്യൻസിന് ഇതാണ് ഒരു സന്തോഷ് വാർത്ത. വലംകൈയൻ സ്പീഡ് സ്റ്റർ ജോഫ്ര ആർച്ചർ ജനുവരി അവസാനം സൗത്താഫ്രിക്കയെ നേരിടാനുള്ള ഏകദിന ടീമിൽ ഇടംനേടിയെന്നതാണ് ടീമിനെ സന്തോഷിപ്പിക്കുന്നത് . ഒന്നിലധികം ശസ്ത്രക്രിയകൾക്ക് വിധേയനായ കൈമുട്ടിന് പരിക്കേറ്റ ആർച്ചർ സുഖം പ്രാപിച്ചുവരുന്നതായി റിപ്പോർട്ടുണ്ട്.

ജൂലൈയിൽ സസെക്സിനായിട്ടാണ് ആർച്ചറി അവസാനമായി കളിച്ചത്. അതിനുശേഷം, ഓസ്‌ട്രേലിയയിലെ ആഷസ്, രണ്ട് ടി20 ലോകകപ്പുകൾ, നിരവധി ഉഭയകക്ഷി പരമ്പരകൾ എന്നിവയുൾപ്പെടെ ദേശീയ ടീമിനായി താരത്തിന് നഷ്ടമായി.

Read more

പാക്കിസ്ഥാനിൽ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരമ്പര വിജയത്തിൽ പ്ലെയർ ഓഫ് ദി സീരീസ് അവാർഡ് നേടിയ ഹാരി ബ്രൂക്കിനെ ആദ്യമായി ഏകദിന ടീമിൽ ഉൾപ്പെടുത്തി. നോട്ടിംഗ്ഹാംഷെയർ ബാറ്റ്‌സ്മാൻ ബെൻ ഡക്കറ്റ് 2016 ന് ശേഷം ആദ്യമായി ഇംഗ്ലണ്ടിന്റെ ഏകദിന സെറ്റപ്പിലേക്ക് തിരിച്ചെത്തി.