ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ടീമില്‍ വമ്പന്‍ സര്‍പ്രൈസ്

ഇന്ത്യയ്‌ക്കെതിരെ ഹൈദരാബാദില്‍ വ്യാഴാഴ്ച ആരംഭിക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള പ്ലെയിംഗ് ഇലവനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ടീമില്‍ നാല് സ്പിന്നര്‍മാരെയും ഒരു ഫാസ്റ്റ് ബോളറെയും ഇംഗ്ലണ്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇംഗ്ലണ്ട് നിരയില്‍ ലങ്കാഷെയറിന്റെ ടോം ഹാര്‍ട്ട്ലി ടെസ്റ്റ് അരങ്ങേറ്റം നടത്തും. ഒല്ലി പോപ്പ്, ബെന്‍ ഫോക്സ്, റെഹാന്‍ അഹമ്മദ്, ജാക്ക് ലീച്ച് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍

സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍‌സ്റ്റോ, ബെന്‍ സ്റ്റോക്‌സ്, ബെന്‍ ഫോക്സ്, റെഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്ട്ലി, മാര്‍ക്ക് വുഡ്, ജാക്ക് ലീച്ച്.