ബംഗ്‌ളാദേശിന് എതിരേയുള്ള ടീമില്‍ എട്ടു ഐ.പി.എല്‍ കളിക്കാര്‍; ഇന്ത്യയ്ക്ക് പണി കൊടുത്ത് ദക്ഷിണാഫ്രിക്ക

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളി തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേ ഇന്ത്യയുടെ പണക്കിലുക്ക കുട്ടിക്രിക്കറ്റിന് എട്ടിന്റെ പണി കൊടുത്ത്് ദക്ഷിണാഫ്രിക്ക. ബംഗ്‌ളാദേശിന് എതിരേയുള്ള ക്രിക്കറ്റ് പരമ്പരയില്‍ ഐപിഎല്ലില്‍ ഫ്രാഞ്ചൈസികള്‍ ടീമിലെടുത്ത എട്ടു താരങ്ങളെ ഉള്‍പ്പെടുത്തി. നാ്ട്ടില്‍ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയാണ് ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. മാര്‍ച്ച് 18 മുതല്‍ 23 വരെയാണ് ഏദിന പരമ്പരയില്‍ കളി നടക്കുക.

ഐപിഎല്‍ തുടങ്ങുന്നതിന് മൂന്ന് ദിവസം മുമ്പ് ഐപിഎല്ലില്‍ കളി തുടങ്ങും. കാഗിസോ റബാഡ, ലുംഗി എന്‍ഗിഡി, റാസ്സി വാന്‍ ഡര്‍ ഡുസണ്‍, ഡേവിഡ് മില്ലര്‍, ക്വിന്റണ്‍ ഡീകോക്ക്, എയ്ഡന്‍ മാര്‍ക്രം, ഡൈ്വന്‍ പ്രിട്ടോറിയസ്, മാര്‍ക്കോ ജെന്‍സണ്‍ എന്നിങ്ങനെ ഐപിഎല്ലില്‍ കളിക്കേണ്ട എട്ടു താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക – ബംഗ്‌ളാദേശ് പരമ്പര കളിക്കുന്നത് ബയോ ബബിള്‍ ഇളവിലായിരിക്കും. കളിക്കാര്‍ക്ക് പുറത്ത് പോകാനും അനുമതിയുണ്ടാകും. ഇത് ഐപിഎല്ലിന്റെ കര്‍ശനമായ ബയോ ബബിള്‍ നിയമങ്ങളിലേക്ക് കളിക്കാര്‍ വരുമ്പോള്‍ എങ്ങിനെയാകുമെന്നാണ് ആശങ്ക.

ഐപിഎല്ലിന് മുമ്പായി അവസാനിക്കുന്നതിനാല്‍ ഏകദിന പരമ്പര ബാധിക്കില്ലെങ്കിലും ടെസ്റ്റ് മത്സരങ്ങള്‍ പ്രശ്‌നമാകും. രണ്ടു മത്സരങ്ങള്‍ മാര്‍ച്ച് 31 നും ഏപ്രില്‍ 12 നുമായിട്ടാണ് നടക്കുക. ടെസ്റ്റ് പരമ്പരയ്ക്കുള്ള കളിക്കാരെ ഐപിഎല്ലിന് വിട്ടുകൊടുക്കില്ലെന്ന് നേരത്തേ തന്നെ ദക്ഷിണാഫ്രിക്ക പറഞ്ഞു കഴിഞ്ഞിരിക്കുകയുമാണ്.

ടെമ്പാ ബാവുമ (ക്യാപ്റ്റന്‍) കേശവ് മഹാരാജ് (വൈസ് ക്യാപ്റ്റന്‍), ക്വന്റിണ്‍ ഡീകോക്ക് (വിക്കറ്റ് കീപ്പര്‍), സുബൈര്‍ ഹംസ, മാര്‍ക്കോ ജെന്‍സണ്‍, ജാനേമന്‍ മലന്‍, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ലുംഗി എന്‍ഗിഡി, വെയ്ന്‍ പാര്‍നല്‍, ആന്റില്‍ ഫെഹ്ലുക്‌വായോ, ഡൈ്വന്‍ പ്രിട്ടോറിയസ്, കാഗിസോ റബാഡ, ടബ്രിസ് ഷംസി, റാസി വാന്‍ ഡര്‍ ഡുസ്സന്‍, കെയ്ല്‍ വരേയ്ന്‍.