ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കായി വെടിക്കെട്ട് പ്രകടനവുമായി സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശിവം ദുബെ ഹാർദിക് പാണ്ട്യ എന്നിവർ തിളങ്ങി. ആദ്യ ഇന്നിങ്‌സ് അവസാനിച്ചപ്പോൾ ഇന്ത്യ 255 റൺസ് നേടി. അടുപ്പിച്ച് മൂന്നാം മത്സരത്തിലും തകർപ്പൻ അർധ സെഞ്ചുറിയാണ് സഞ്ജു നേടിയത്. 46 പന്തിൽ 5 ഫോറും 8 സിക്‌സും അടക്കം 89 റൺസാണ് സഞ്ജു അടിച്ചെടുത്തത്.
ഓപ്പണർ അഭിഷേക് ശർമ്മ 21 പന്തിൽ 6 ഫോറും 3 സിക്സുമായി 55 റൺസാണ് അടിച്ചെടുത്തത്. കൂടാതെ ഇഷാൻ കിഷൻ 24 പന്തിൽ 54 റൺസ് നേടി പുറത്തായി. ശേഷം വന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഗോൾഡൻ ഡക്കായി മടങ്ങി. ഹാർദിക് പാണ്ട്യ 18 റൺസും, തിലക് വർമ്മ 8 റൺസും നേടി.
Read more
മത്സരത്തിന്റെ അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനവുമായി തിളങ്ങിയിരിക്കുകയാണ് ശിവം ദുബെ. 8 പന്തിൽ 3 ഫോറും 2 സിക്സുമായി 26 റൺസാണ് ദുബെയുടെ സംഭാവന. ആദ്യ ഇന്നിങ്‌സ് വെടിക്കെട്ടോടെയാണ് ദുബെ അവസാനിപ്പിച്ചത്. ന്യുസിലാൻഡിനു വിജയലക്ഷ്യം 256 റൺസ്.







