മഴ നനയുന്നു, ഹോട്ടലിൽ തിരിച്ച് പോകുന്നു, കൂടെ രണ്ട് പോയിന്റും; നല്ല ലോക കപ്പിനിടയിലും പ്രതിസന്ധിയിലായി ഈ ടീമുകൾ

മഴ മാത്രമാണ് നല്ല ലോകകപ്പ് ആസ്വദിക്കുന്നതിൽ ഈ ലോകപ്പിനെ തളർത്തുന്ന പ്രധാന ഘടകം. ഇപ്പോഴിതാ ഇന്ന് നടക്കേണ്ടിയിരുന്ന അയര്ലന്ഡ്ഡ് അഫ്ഗാനിസ്ഥാൻ പോരാട്ടം മഴ മൂലം ഒഴിവാക്കിയിരിക്കുന്നു, ഇതിൽ അഫ്ഗാനിസ്ഥാന്റെ കാര്യമാണ് കൂടുതൽ കഷ്ടം. കളിച്ച രണ്ട് മത്സരങ്ങളും ഒഴിവാക്കിയതോടെ അവരുടെ കാര്യം ശരിക്കും പരുങ്ങലിലാണ് ഇപ്പോൾ. രണ്ട് പോയിന്റ് ഉണ്ടെങ്കിലും അയര്ലണ്ടിനെതിരെ അവർക്ക് വിജയപ്രതീക്ഷ ഉള്ള മത്സരമാണ് ഒഴിവാക്കിയിരിക്കുന്നത്.

എന്തായാലും ഇന്നലെ മത്സരത്തോടെ ആരാധകർ ഒരു കാര്യം ഉറപ്പിച്ചു, പ്രതീക്ഷിക്കാത്ത മത്സരം പോലും വലിയ ആവേശം സമ്മാനിക്കുമ്പോൾ ഇടക്ക് വരുന്ന മഴ കൂടി ഇല്ലെങ്കിൽ ഈ ലോകകപ്പ് കളർ ആകുമെന്ന്. അത്രക്ക് മികച്ച് രീതിയിലാണ് ടീമുകൾ പോരാടുന്നത്.

ഗ്രൂപ്പ് എയിലാണ് മഹാ പ്രതിസന്ധി കൂടുതൽ ബാധിച്ചിരിക്കുന്നത്. പലടീമിനും ലീഗിലെ എല്ലാ മത്സരവും കളിക്കാനായിട്ടില്ല. ഒന്നാമത് നില്‍ക്കുന്നത് ന്യൂസിലന്‍ഡ് ആണ്. ഇംഗ്ലണ്ടിനെ അട്ടിമറിച്ച അയര്‍ലന്‍ഡാണ് രണ്ടാമത്. ഇരുവര്‍ക്കും മൂന്ന് പോയന്റാണ് ഉളളത്. ശ്രീലങ്കയാണ് മൂന്നാം സ്ഥാനത്ത്. ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും നാലും അഞ്ചും സ്ഥാനത്താണ്. മൂന്ന് മത്സരങ്ങലില്‍ രണ്ടും റദ്ദാക്കപ്പെട്ട അഫ്ഗാന്‍ ആണ് അവസാന സ്ഥാനക്കാര്‍.

ഇന്ത്യയുടെ ഗ്രൂപ്പിൽ അത്ര വലിയ പ്രശ്നനങ്ങൾ ഇല്ല. രണ്ട് കളിയിൽ നിന്ന് 4 പോയിന്റുള്ള ഇന്ത്യ ഒന്നാമതും മൂന്ന് പോയിന്റുള്ള ആഫ്രിക്ക രണ്ടാമതുമാണ്.