ദ്രാവിഡിന് ഈസി വാക്കോവര്‍ ഇല്ല; മത്സരിക്കാന്‍ ഒരാള്‍കൂടി വരുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് മത്സരമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ടീമിന്റെ ബാറ്റിംഗ് കോച്ചായ വിക്രം റാത്തോഡ് മുഖ്യ പരിശീലക സ്ഥാനത്തിന് അപേക്ഷിക്കുമെന്ന് അറിയുന്നു. കോച്ചിംഗ് സ്റ്റാഫുകളെ തെരഞ്ഞെടുക്കാന്‍ ബിസിസിഐ കഴിഞ്ഞ ദിവസം അപേക്ഷ ക്ഷണിച്ചിരുന്നു.

രാഹുല്‍ ദ്രാവിഡിനെ ഇന്ത്യയുടെ ഹെഡ് കോച്ചാക്കാനാണ് ബിസിസിഐയുടെ തീരുമാനം. അപേക്ഷ ക്ഷണിക്കല്‍ നടപടിക്രമം മാത്രമാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ റാത്തോഡിന് മുഖ്യ പരിശീലക പദവിക്ക് അപേക്ഷിക്കാന്‍ യോഗ്യതയുണ്ട്. ബാറ്റിംഗ് കോച്ച് സ്ഥാനത്തിനും റാത്തോഡിന് അപേക്ഷ സമര്‍പ്പിക്കാനാവും.

ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനാകുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 26 ആണ്. ബാറ്റിംഗ് കോച്ചിനുള്ള അപേക്ഷയ്ക്ക് നവംബര്‍ മൂന്നു വരെ സമയം അനുവദിച്ചിട്ടുണ്ട്.