ദ്രാവിഡും സച്ചിനും ഒക്കെ നിസ്സാരം, അന്നത്തെ ആ കെണിയിൽ അവരെ ഞാൻ കറക്കി വീഴ്ത്തി

ഇന്ത്യയും പാകിസ്ഥാനും ഒരിക്കൽ കൂടി ഏറ്റുമുട്ടാനുള്ള വേദി ഒരുങ്ങുമ്പോൾ, ഇത്തവണ 2022 ലെ ഏഷ്യാ കപ്പിൽ, മുൻ പാകിസ്ഥാൻ പേസർ ഷൊയ്ബ് അക്തർ ഞായറാഴ്ചത്തെ ബ്ലോക്ക്ബസ്റ്റർ പോരാട്ടത്തിന് തന്റെ ക്രിക്കറ്റ് അനുഭവം പങ്കുവെച്ചു. വർഷങ്ങളായി ഇന്ത്യയും പാകിസ്ഥാൻ തമ്മിലുള്ള കടുത്ത ക്രിക്കറ്റ് മത്സരങ്ങളുടെ ഭാഗമായിരുന്നു അക്തർ, എന്നാൽ അദ്ദേഹത്തെ ഏറ്റവും കൂടുതൽ വേറിട്ടു നിർത്തുന്നത് 1999 ലെ കൊൽക്കത്ത ടെസ്റ്റ് ആയിരിക്കും. ഏഷ്യൻ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള ടെസ്റ്റ് മത്സരത്തിൽ അക്തർ മികച്ച പ്രകടനം കാഴ്ചവച്ചു. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും അവിസ്മരണീയമായ രണ്ട് ഡെലിവറികൾ ആ മത്സരത്തിലാണ്.

ഈഡൻ ഗാർഡൻസിലെ ആദ്യ ഇന്നിംഗ്‌സിൽ 4/71 എന്ന നിലയിൽ അക്തർ തകർപ്പൻ സ്പെലാണ് എറിഞ്ഞത്,. തുടർച്ചയായ പന്തുകളിൽ രാഹുൽ ദ്രാവിഡിന്റെയും സച്ചിൻ ടെണ്ടുൽക്കറുടെയും വിക്കറ്റുകൾ ഉൾപ്പെടെ വീഴ്ത്താൻ താരത്തിനായി. ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിലെ തന്റെ പ്രിയപ്പെട്ട നിമിഷമായി ഇത് ഓർത്തു,

“ദ്രാവിഡ് ഒരു സമ്പൂർണ്ണ കളിക്കാരനായിരുന്നു. അവനെ സംബന്ധിച്ചിടത്തോളം പ്രതിരോധമായിരുന്നു ആക്രമണത്തിന്റെ പദ്ധതി. അവൻ ഫ്രണ്ട് ഫൂട്ടിൽ വന്ന് പന്ത് തട്ടി വിടും പന്ത് റിവേഴ്‌സ് സ്വിംഗ് ചെയ്യാൻ തുടങ്ങിയപ്പോൾ, അതിശയിപ്പിക്കുന്ന ഒരു പന്ത് എറിയാൻ വസീം ഭായ് എന്നോട് ആവശ്യപ്പെട്ടു. അവന്റെ കാലുകളിലൂടെ ഞാൻ പറഞ്ഞു, എനിക്ക് അധിക വേഗത പുറത്തെടുക്കേണ്ടി വരും, അതിന് അദ്ദേഹം സമ്മതിച്ചു. അതുപോലെ തന്നെ റിവേർസ് സ്വിങ് ചെയ്ത പന്തിൽ ദ്രാവിഡ് പുറത്തായി. തൊട്ടുപിന്നാലെ ഇത്തിരി വൈഡ് ആയിട്ട് ഉൽ പന്തിൽ സച്ചിനെ ഞാൻ വീഴ്ത്തി.”

പിന്നീട്, ഞാൻ ലാഹോറിലേക്ക് മടങ്ങുമ്പോൾ, ആ വിക്കറ്റിന്റെ ആഘോഷത്തിൽ ആളുകൾ എന്നെ തോളിൽ ഉയർത്തി.