'ബാന്‍ക്രോഫ്റ്റ് അവസാനത്തെയാളല്ല, ഇനിയും വെളിപ്പെടുത്തലുകളുണ്ടാകും'; തീയിട്ട് മുന്‍ ഓസീസ് കോച്ച്

2018 ലെ വിവാദമായ പന്തുചുരണ്ടലിനെപ്പറ്റി ടീമിലെ ബൗളര്‍മാര്‍ക്കെല്ലാം അറിയാമായിരുന്നെന്ന ഓസീസ് താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന്റെ വെളിപ്പെടുത്തല്‍ അവസാനത്തേത് ആകിലെന്ന് ഓസീസ് മുന്‍ കോച്ച് ഡേവിഡ് സാകെര്‍. പന്തുചുരണ്ടല്‍ വിവാദത്തിന്റെ സമയത്ത് ഓസീസ് ടീമിനൊപ്പമുണ്ടായിരുന്നയാളാണ് ഡേവിഡ് സാകെര്‍.

“ആ പ്രവൃത്തി തടയാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അതിന് കഴിഞ്ഞില്ല. നിര്‍ഭാഗ്യകരമായിരുന്നു അത്. കാമറൂണ്‍ വളരെ നല്ലയാളാണ്. വെളിപ്പെടുത്തലിലൂടെ അവന്‍ ആശ്വാസം കണ്ടെത്തിയതാണ്. വെളിപ്പെടുത്തല്‍ നടത്തുന്ന അവസാനത്തെയാളായിരിക്കില്ല അവന്‍.”

Bowling coach David Saker quits in latest Australian cricket shakeup |  Australia cricket team | The Guardian

“നിങ്ങള്‍ക്ക് എന്റെ നേരെ വിരല്‍ ചൂണ്ടാം, നിങ്ങള്‍ക്ക് ഡാരെന്‍ ലേമാനെതിരേ വിരല്‍ ചൂണ്ടാം. നിങ്ങള്‍ക്ക് മറ്റ് ആളുകളേയും ചൂണ്ടിക്കാട്ടാം. എല്ലാവര്‍ക്കും അറിയാം ഞങ്ങള്‍ വലിയൊരു തെറ്റ് ചെയ്തുവെന്ന്. എല്ലാം പുറത്തുവരുന്നതുവരെ അതിന്റെ ആഴം മനസിലാകില്ല” സാകെര്‍ പറഞ്ഞു.

ബാന്‍ക്രോഫ്റ്റിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സംഭവത്തെക്കുറിച്ച് പുനരന്വേഷണം നടത്താന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരിക്കുകയാണ്. 2018-ലെ പന്തുചുരണ്ടല്‍ സംഭവത്തെ കുറിച്ച് ആര്‍ക്കെങ്കിലും കൂടുതല്‍ വിവരങ്ങള്‍ അറിയാമെങ്കില്‍ അവര്‍ മുന്നോട്ടുവരണമെന്നും ഭരണ സമിതിയെ ഇക്കാര്യം അറിയിക്കണമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ ആവശ്യപ്പെട്ടിട്ടുണ്ട്.