ഈ ചിത്രത്തില്‍ കാണുന്ന താരത്തെ മനസിലായോ?; സൗമ്യനാണെന്ന് തോന്നുമെങ്കിലും സത്യമതല്ല!

ചിത്രത്തില്‍ കാണുന്ന ഈ ക്രിക്കറ്റ് താരത്തെ മനസിലായോ എന്ന് ചോദിച്ചാല്‍ ആദ്യമൊന്ന് സംശയിച്ച് നില്‍ക്കും. എന്നാല്‍ ഒന്ന് ഇരുത്തി നോക്കിയാല്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇയാളെ മനസിലാക്കാന്‍ പ്രയാസമുണ്ടാകില്ല. മികച്ച ഓള്‍റൗണ്ടന്മാരിലൊരാളായി വാഴ്ത്തപ്പെടുന്ന ബംഗ്ലാദേശ് താരം ഷക്കീബ് അല്‍ ഹസനാണ് ഇത്.

താരം പുതിതായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണിത്. നീണ്ട് ചെമ്പിച്ച മുടിയും ചെമ്പിച്ച താടിയുമായി ജാപ്പനീസുകാരുടെയും ചൈനക്കാരുടെയും പരമ്പരാഗത വസ്ത്രധാരണത്തോട് സാമ്യത തോന്നുന്ന തരത്തിലാണ് ഷക്കീബിന്റെ വസ്ത്രം. എന്തായാലും ഈ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

നിരവധി കമന്റുകളാണ് ചിത്രത്തിന് വരുന്നത്. കണ്ടാല്‍ സൗമ്യനാണെന്ന് തോന്നുമെങ്കിലും ഗ്രൗണ്ടില്‍ ആള് മഹാതല്ലിപ്പൊളിയാണന്നാണ് ക്രിക്കറ്റ പ്രേമികള്‍ പറയുന്നത്. ഗ്രൗണ്ടിലെ മോശം പെരുമാറ്റം കൊണ്ട് എന്നും വിവാദ നായകനാണ് താരം. ജോണി ഡെപ്പിന് പകരം പൈറേറ്റ്സ് ഓഫ് ദി കരീബിയനില്‍ ഷക്കീബാവും അഭിനയിക്കുകയെന്നും ആരാധകര്‍ പരിഹസിക്കുന്നു.

ബംഗ്ലാദേശിനായി 63 ടെസ്റ്റില്‍ നിന്ന് 39 ശരാശരിയില്‍ 4251 റണ്‍സും 225 വിക്കറ്റും താരം വീഴ്ത്തിയിട്ടുണ്ട്. 221 ഏകദിനത്തില്‍ നിന്ന് 9 സെഞ്ച്വറിയും 50 ഫിഫ്റ്റിയുമടക്കം 6755 റണ്‍സും 285 വിക്കറ്റും, 99 ടി20യില്‍ നിന്ന് 10 ഫിഫ്റ്റിയടക്കം 2010 റണ്‍സും 121 വിക്കറ്റും താരത്തിന്റെ പേരിലുണ്ട്.