ഇംഗ്ലീഷ് ക്രിക്കറ്റിന് നിരാശ വാർത്ത, താരം വാക്ക് പാലിക്കാൻ ഒരുങ്ങുന്നു

ട്വന്റി 20 ലോകകപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ഇംഗ്ലീഷ് നായകൻ മോർഗൻ വിരമിക്കാൻ ഒരുങ്ങുന്നു. കുറച്ച് നാളുകളായി അലട്ടുന്ന പരിക്കുകളും മോശം ഫോമുമാണ് താരത്തെ ഈ തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് റിപോർട്ടുകൾ പറയുന്നു.

തനിക്ക് ടീമിനായി ഒന്നും ചെയ്യാൻ പറ്റില്ലെന്ന് തോന്നിയാൽ വിരമിക്കുമെന്ന് നെതെര്ലാന്ഡ്സിന് എതിരെ തുടങ്ങുന്ന പരമ്പരക്ക് മുമ്പ് താരം പറഞ്ഞിരുന്നു. രണ്ട് മത്സരങ്ങളിലും റൺ ഒന്നും എടുക്കാതെയാണ് താരം പുറത്തായതും. അതിനാൽ തന്നെയാണ് ഈ തീരുമാനം എടുക്കുന്നത്.

ദുർബലരായ ടീമുകൾക്ക് എതിരെ പോലും നല്ല ഇന്നിംഗ്സ് കളിക്കാൻ സാധിക്കാത്ത താരം ജോസ് ബട്ട്ലർക്ക് ആയിരിക്കും നായക സ്ഥാനം കൈമാറാൻ പോകുന്നത്. കരിയർ ബേസ്ഡ് ഫോമിലുള്ള താരം തന്നെ ആയിരിക്കും നായകനാകാൻ ഏറ്റവും യോഗ്യൻ.

സെപ്റ്റംബറിൽ 36 വയസ്സ് തികയുന്ന മോർഗൻ, 2019 ലോകകപ്പ് വിജയത്തിലേക്ക് ഇംഗ്ലണ്ടിനെ നയിച്ചു, കൂടാതെ ഇംഗ്ലണ്ട് ക്രിക്കറ്റ് ചരിത്രത്തിലെ ഒരുപാട് നല്ല മാറ്റങ്ങൾക്ക് കാരണമായ വ്യക്തിയാണ്. എന്നാൽ കഴിഞ്ഞ വർഷം ജൂലൈ 1 ന് ശേഷം കളിയുടെ ഒരു ഫോർമാറ്റിലും അദ്ദേഹം അർദ്ധ സെഞ്ച്വറി നേടിയിട്ടില്ല, കൂടാതെ ഇംഗ്ലണ്ടിന്റെ അടുത്തിടെ നടന്ന നെതർലൻഡ്‌സിലെ ഏകദിന അന്താരാഷ്ട്ര പര്യടനത്തിലെ തന്റെ രണ്ട് ഇന്നിംഗ്‌സുകളിലും പരാജയപെട്ടു.

Read more

2020 ഓഗസ്റ്റ് അവസാനം മുതൽ, 50 ഓവർ, ടി20 ഫോർമാറ്റുകളിലായി ഇംഗ്ലണ്ടിനായി 26 ഇന്നിംഗ്‌സുകളിൽ നിന്ന് ഒരു അർദ്ധ സെഞ്ച്വറി മാത്രമാണ് അദ്ദേഹം നേടിയത്. 2019 ലോകകപ്പ് വിജയത്തിന് ശേഷം, സതാംപ്ടണിലെ ഏജിയാസ് ബൗളിൽ തന്റെ ജന്മനാടായ അയർലൻഡിനെതിരെ അവസാന സെഞ്ചുറിയും നേടി .